---
title: "മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം; കോ‍ഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്‌ത് വടകര സൈബര്‍ പൊലീസ്"
english_title: "Vadakara Cyber ​​Police arrests Kozhikode native for spreading obscene propaganda against Chief Minister on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311381/vadakara-cyber-police-arrests-kozhikode-native-for-spreading-obscene-propaganda-against-chief-minister-on-social-media"
published_at: "2025-08-27T20:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af2211abddb_1.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം; കോ‍ഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്‌ത് വടകര സൈബര്‍ പൊലീസ്

> **Lead Summary:** **കോഴിക്കോട് : **മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. കാപ്പാട് സ്വദേശിയും ലീഗ് നേതാവുമായ സാദിഖ് അവീറിനെയാണ് വടകര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിന് ആസ്പദമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അശ്ലീല മെസേജുകൾ അടങ്ങിയ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടാണ് ഇയാൾ പ്രചരിപ്പിച്ചത്.

## Article Content

**കോഴിക്കോട് : **മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. കാപ്പാട് സ്വദേശിയും ലീഗ് നേതാവുമായ സാദിഖ് അവീറിനെയാണ് വടകര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . കഴിഞ്ഞ ദിവസമാണ് ഇയാള്‍ കേസിന് ആസ്പദമായ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അശ്ലീല മെസേജുകൾ അടങ്ങിയ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടാണ് ഇയാൾ പ്രചരിപ്പിച്ചത്.

അതേസമയം വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ വടകര പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ അക്രമിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവുമുയർത്തിയാണ് കെ.കെ രമ എം.എൽ.എയുടെ പ്രതിഷേധം.

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു.

കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയും പ്രതിഷേധം. 'ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്' എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ഷാഫി പറമ്പിലിനുനേരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311381/vadakara-cyber-police-arrests-kozhikode-native-for-spreading-obscene-propaganda-against-chief-minister-on-social-media)