---
title: "വടകരയിൽ ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകർ, നടപടി ആവിശ്യപ്പെട്ട് കുത്തിയിരിപ്പ് പ്രതിഷേധവുമായി കെ കെ രമ എം എൽ എ"
english_title: "DYFI activists block Shafi Parambil MP in Vadakara K K Rama MLA holds sit-in protest demanding action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311379/dyfi-activists-block-shafi-parambil-mp-in-vadakara-k-k-rama-mla-holds-sit-in-protest-demanding-action"
published_at: "2025-08-27T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af1b0b12299_kk_rema_mla.jpg"
keywords: []
---

# വടകരയിൽ ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകർ, നടപടി ആവിശ്യപ്പെട്ട് കുത്തിയിരിപ്പ് പ്രതിഷേധവുമായി കെ കെ രമ എം എൽ എ

> **Lead Summary:** ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ വടകര പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ അക്രമിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവുമുയർത്തിയാണ് കെ.കെ രമ എം.എൽ.എയുടെ പ്രതിഷേധം.

## Article Content

ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എം.എൽ.എ വടകര പൊലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ അക്രമിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവുമുയർത്തിയാണ് കെ.കെ രമ എം.എൽ.എയുടെ പ്രതിഷേധം.

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു.

കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയും പ്രതിഷേധം. 'ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്' എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ഷാഫി പറമ്പിലിനുനേരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311379/dyfi-activists-block-shafi-parambil-mp-in-vadakara-k-k-rama-mla-holds-sit-in-protest-demanding-action)