---
title: "'എന്റെ മകന്റെ ജോലി കളയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; അബൂബക്കറിന് ജാമ്യം, 'സന്തോഷം, ദൈവത്തിന് നന്ദി'യെന്ന് മകൻ"
english_title: "Abubacker wrongly accused by police in the murder of a 60-year-old woman in Thottapally granted bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311375/abubacker-wrongly-accused-by-police-in-the-murder-of-a-60-year-old-woman-in-thottapally-granted-bail"
published_at: "2025-08-27T19:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af13787f1dc_q.jpg"
keywords: []
---

# 'എന്റെ മകന്റെ ജോലി കളയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി'; അബൂബക്കറിന് ജാമ്യം, 'സന്തോഷം, ദൈവത്തിന് നന്ദി'യെന്ന് മകൻ

> **Lead Summary:** **ആലപ്പുഴ: **തൊട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലീസ് തെറ്റായി പ്രതി ചേർത്ത അബൂബക്കർ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അബൂബക്കർ പറഞ്ഞു. മകന്റെ ജോലി കളയിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ കുറ്റം സമ്മതിച്ചതെന്നാണ് അബൂബക്കറിന്റെ വാക്കുകൾ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിതാവ് ജയിൽ മോചിതനായതിൽ സന്തോഷമെന്നും ദൈവത്തിന് നന്ദിയെന്നും ആയിരുന്നു മകൻ റാഷിന്റെ പ്രതികരണം.

## Article Content

**ആലപ്പുഴ: **തൊട്ടപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ പൊലീസ് തെറ്റായി പ്രതി ചേർത്ത അബൂബക്കർ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അബൂബക്കർ പറഞ്ഞു. മകന്റെ ജോലി കളയിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ കുറ്റം സമ്മതിച്ചതെന്നാണ് അബൂബക്കറിന്റെ വാക്കുകൾ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിതാവ് ജയിൽ മോചിതനായതിൽ സന്തോഷമെന്നും ദൈവത്തിന് നന്ദിയെന്നും ആയിരുന്നു മകൻ റാഷിന്റെ പ്രതികരണം.

യഥാർത്ഥ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ അബൂബക്കറിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബലാത്സംഗകുറ്റവും വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റവും അബൂബക്കറിനെതിരെ നിലനിൽക്കുമെന്നായിരുന്നു പൊലീസ് വാദം. എന്നാൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ പ്രോസിക്യൂഷന് കോടതിയിൽ ഹാജരാക്കാൻ ആയില്ല.

പ്രഥമ ദൃഷ്ട്യാ അബൂബക്കറിനെതിരെ തെളിവുകൾ ഇല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിലെ അറുപതുകാരിയുടെ കൊലപാതകത്തിൽ അബൂബക്കറിനെതിരെ ആദ്യം തന്നെ കൊലപാതക കുറ്റം ചുമത്തിയതിൽ പൊലീസിന് സംഭവിച്ചത് വലിയ വീഴ്ച്ചയാണ്. മുഴുവൻ കുറ്റവും അബൂബക്കറിൽ ചുമത്തുകയായിരുന്നു പൊലീസ് എന്ന് തെളിയിക്കുന്ന റിമാന്‍റ് റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311375/abubacker-wrongly-accused-by-police-in-the-murder-of-a-60-year-old-woman-in-thottapally-granted-bail)