---
title: "'ഷാഫി വടകരയിൽ ഉണ്ടാകും; പ്രതിഷേധത്തിന്‍റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനുള്ള സിപിഎമ്മിന്‍റെ തീരുമാനം ഈ മണ്ണില്‍ നടക്കില്ല' - പികെ ഫിറോസ്"
english_title: "Shafi will be in Vadakara CPM's decision to bring out the Kodi Sunis on the streets in the name of protest will not happen on this soil PK Firoz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311367/shafi-will-be-in-vadakara-cpms-decision-to-bring-out-the-kodi-sunis-on-the-streets-in-the-name-of-protest-will-not-happen-on-this-soil-pk-firoz"
published_at: "2025-08-27T18:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af03e749ea3_fgdfgy.jpg"
keywords: []
---

# 'ഷാഫി വടകരയിൽ ഉണ്ടാകും; പ്രതിഷേധത്തിന്‍റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനുള്ള സിപിഎമ്മിന്‍റെ തീരുമാനം ഈ മണ്ണില്‍ നടക്കില്ല' - പികെ ഫിറോസ്

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പി.കെ ഫിറോസ്. പ്രതിഷേധത്തിന്‍റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനമെങ്കിൽ കേരളത്തിന്‍റെ മണ്ണിലത് നടക്കില്ലെന്നും. കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകുമെന്നും. ഷാഫി വടകരയിൽ തന്നെ ഉണ്ടാകുമെന്നും പികെ ഫിറോസ് കുറിച്ചു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പി.കെ ഫിറോസ്. പ്രതിഷേധത്തിന്‍റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനമെങ്കിൽ കേരളത്തിന്‍റെ മണ്ണിലത് നടക്കില്ലെന്നും. കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകുമെന്നും. ഷാഫി വടകരയിൽ തന്നെ ഉണ്ടാകുമെന്നും പികെ ഫിറോസ് കുറിച്ചു.

വടകര ടൗണിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷാഫിയെ തടഞ്ഞത്. ‘രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയുടെ കാറിനുമുന്നില്‍ മുദ്രാവാക്യവുമായെത്തിയത്. പിന്നാലെ പുറത്തിറങ്ങിയ ഷാഫിക്കും പ്രവർത്തകർക്കുമിടയിൽ പൊലീസ് വലയം തീർത്ത് സംരക്ഷണം ഒരുക്കുകയായിരുന്നു.

‘തെറിപറഞ്ഞാൽ കേട്ടുനിൽക്കില്ല, ആരെയും പേടിച്ചുപോവുകയുമില്ലെന്ന് കാറിൽ നിന്നിറങ്ങിയ ഷാഫി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ‘അതിനു വേറെ ആളെ നോക്കണം, നായ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു.

ധൈര്യമുണ്ടെങ്കിൽ ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്’ എന്നും സമരക്കാരോട് ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തിൽ നിന്നിറങ്ങി വന്ന ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നിന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച ശേഷമാണ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311367/shafi-will-be-in-vadakara-cpms-decision-to-bring-out-the-kodi-sunis-on-the-streets-in-the-name-of-protest-will-not-happen-on-this-soil-pk-firoz)