---
title: "വയോജനങ്ങൾക്കൊരു കൈത്താങ്ങ്; സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു"
english_title: "A senior citizen commission has been formed in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311359/a-senior-citizen-commission-has-been-formed-in-the-state"
published_at: "2025-08-27T17:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aefa8ce3f92_old_age.jpg"
keywords: []
---

# വയോജനങ്ങൾക്കൊരു കൈത്താങ്ങ്; സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **[ ** **സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും. അർദ്ധ ജുഡീഷ്യൽ പദവിയുള്ള കമ്മീഷന്റെ പ്രവർത്തനം മറ്റ് കമ്മീഷനുകൾക്ക് സമാനമായിരിക്കും.

## Article Content

**തിരുവനന്തപുരം: **[ ** **സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും. അർദ്ധ ജുഡീഷ്യൽ പദവിയുള്ള കമ്മീഷന്റെ പ്രവർത്തനം മറ്റ് കമ്മീഷനുകൾക്ക് സമാനമായിരിക്കും.

മുൻ രാജ്യസഭാംഗവും, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ സോമപ്രസാദ് ആണ് കമീഷന്റെ ചെയർപേഴ്‌സൺ. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ അമരവിള രാമകൃഷ്ണൻ,വനിതാ കമീഷൻ അംഗമായിരുന്ന സാമൂഹ്യപ്രവർത്തക ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് കമീഷനിലെ അം​ഗങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311359/a-senior-citizen-commission-has-been-formed-in-the-state)