---
title: "ഇനി ടെൻഷൻവേണ്ട ....; ഓണം അവധി, ചെന്നൈയിൽനിന്ന് കണ്ണൂരിലേക്ക് നാളെ പ്രത്യേക ട്രെയിൻ"
english_title: "Onam holiday, special train from Chennai to Kannur tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311284/onam-holiday-special-train-from-chennai-to-kannur-tomorrow"
published_at: "2025-08-27T13:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aebdeac50ee_train.jpg"
keywords: []
---

# ഇനി ടെൻഷൻവേണ്ട ....; ഓണം അവധി, ചെന്നൈയിൽനിന്ന് കണ്ണൂരിലേക്ക് നാളെ പ്രത്യേക ട്രെയിൻ

> **Lead Summary:** ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കും. 29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക ട്രെയിനുണ്ട്.

## Article Content

ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കും. 29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക ട്രെയിനുണ്ട്.

വ്യാഴാഴ്ച രാത്രി 11.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വണ്ടി (06009) വെള്ളിയാഴ്ച രാവിലെ 9.32-ന് പാലക്കാട്ടും 11.50-ന് കോഴിക്കോട്ടും എത്തും. ഉച്ചയ്ക്ക് രണ്ടിനാണ് കണ്ണൂരിലെത്തുക. റിസര്‍വേഷന്‍ ബുധനാഴ്ച രാവിലെ തുടങ്ങി.

കണ്ണൂരില്‍നിന്നുള്ള പ്രത്യേക ട്രെയിൻ (06125) ഓഗസ്റ്റ് 29-ന് രാത്രി 11.30-ന് പുറപ്പെടും. ശനിയാഴ്ച രാവിലെ 11-ന് ബെംഗളൂരുവിലെത്തും. തിരിച്ചുള്ള വണ്ടി (06126) ശനിയാഴ്ച രാത്രി 7.00-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.15-ന് കണ്ണൂരെത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311284/onam-holiday-special-train-from-chennai-to-kannur-tomorrow)