---
title: "വൈകിക്കേണ്ട ....; കേന്ദ്രസർക്കാരിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; അപേക്ഷ ക്ഷണിച്ചു"
english_title: "Direct recruitment to various posts in the Central Government; Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311251/direct-recruitment-to-various-posts-in-the-central-government-applications-invited"
published_at: "2025-08-27T12:02:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aea6ac6795f_apply.jpg"
keywords: []
---

# വൈകിക്കേണ്ട ....; കേന്ദ്രസർക്കാരിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കേന്ദ്ര പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് മന്ത്രാലയത്തിന് കീഴിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിലെയും നിയമ തസ്തികയിലെ 44 ഒഴിവുകളിലേക്കും ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അധ്യാപന തസ്തികയിലെ 40 ഒഴിവുകളിലേക്കും നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് യു.പി.എസ്.സി അപേക്ഷകൾ ക്ഷണിക്കുന്നു.

## Article Content

കേന്ദ്ര പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് മന്ത്രാലയത്തിന് കീഴിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിലെയും നിയമ തസ്തികയിലെ 44 ഒഴിവുകളിലേക്കും ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അധ്യാപന തസ്തികയിലെ 40 ഒഴിവുകളിലേക്കും നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് യു.പി.എസ്.സി അപേക്ഷകൾ ക്ഷണിക്കുന്നു.

ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾക്കൊപ്പം 12/2025 നമ്പർ വിശദമായ പരസ്യം കമ്മീഷന്റെ വെബ്‌സൈറ്റായ https://upsc.gov.in-ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 11 വരെ ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ഒആ‍ർഎ) പോർട്ടൽ https://upsconline.gov.in/ora/ വഴി അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311251/direct-recruitment-to-various-posts-in-the-central-government-applications-invited)