---
title: "തലശ്ശേരി -തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; കുറ്റ്യാടി സ്വദേശികളായ രണ്ടുപേർ കൂടി പോലീസിൽ കീഴടങ്ങി"
english_title: "Two more accused in the case of brutally beating a private bus conductor in Peringathur surrender to Chokli police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311246/two-more-accused-in-the-case-of-brutally-beating-a-private-bus-conductor-in-peringathur-surrender-to-chokli-police"
published_at: "2025-08-27T11:51:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68aea3e503332_1.jpg"
keywords: []
---

# തലശ്ശേരി -തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; കുറ്റ്യാടി സ്വദേശികളായ രണ്ടുപേർ കൂടി പോലീസിൽ കീഴടങ്ങി

> **Lead Summary:** **തലശ്ശേരി: **തൊട്ടിൽപ്പാലത്തെ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കണ്ടക്ടറെ പെരിങ്ങത്തൂരിൽ വെച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി ചൊക്ലി പോലീസിൽ കീഴടങ്ങി. കുറ്റ്യാടി വേളം ചേരാപുരം പോയിലോത്തും പൊയിൽ ടി. അഖിൽ , മൊകേരി കോവക്കുന്ന് വെൺകാലുള്ള തറേമ്മൽ വി.ടി. അർജുൻരാജ് എന്നിവരാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. ഇരുവരേയും തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

## Article Content

**തലശ്ശേരി: **തൊട്ടിൽപ്പാലത്തെ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കണ്ടക്ടറെ പെരിങ്ങത്തൂരിൽ വെച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി ചൊക്ലി പോലീസിൽ കീഴടങ്ങി. കുറ്റ്യാടി വേളം ചേരാപുരം പോയിലോത്തും പൊയിൽ ടി. അഖിൽ , മൊകേരി കോവക്കുന്ന് വെൺകാലുള്ള തറേമ്മൽ വി.ടി. അർജുൻരാജ് എന്നിവരാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. ഇരുവരേയും തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഈ കേസിൽ ഇതോടെ 10 പേർ പിടിയിലായി. തലശ്ശേരി-പെരിങ്ങത്തൂർ-തൊട്ടിൽപാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്ണുവിനെ ബസിൽ കയറി അക്രമിച്ചെന്നായിരുന്നു കേസ്.

നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, പെരിങ്ങത്തൂർ സ്വദേശി വട്ടക്കണ്ടി സവാദ്, വിഷ്ണു, ജിനേഷ് എന്നിവർ ഇക്കഴിഞ്ഞ ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി. ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജൂലായ് 29 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമായി മർദ്ദനമേറ്റത്. പാസിനെ ചൊല്ലി വിദ്യാർഥിനിയെ ബസിൽനിന്ന്‌ ഇറക്കിവിട്ടെന്നാരോപിച്ച് വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311246/two-more-accused-in-the-case-of-brutally-beating-a-private-bus-conductor-in-peringathur-surrender-to-chokli-police)