---
title: "പുറത്തിറങ്ങിയപ്പോയേക്കും അകത്തയല്ലേ...! കേസ് നൽകിയതിൽ വൈരാഗ്യം; അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ"
english_title: " young man who broke into a neighbor's house and attacked him in a fit of rage has been arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311232/young-man-who-broke-into-a-neighbors-house-and-attacked-him-in-a-fit-of-rage-has-been-arrested"
published_at: "2025-08-27T11:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae9c5b55463_1.jpg"
keywords: []
---

# പുറത്തിറങ്ങിയപ്പോയേക്കും അകത്തയല്ലേ...! കേസ് നൽകിയതിൽ വൈരാഗ്യം; അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് സമീപവാസിയായ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുൻപ് കേസ് നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് സമീപവാസിയായ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുൻപ് കേസ് നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ സംഭവത്തിൽ , അഞ്ചലില്‍ ഭിന്നശേഷിക്കാരായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കയറി പശുവിനെ കൊന്ന് യുവാവ്. യുവാവിനെതിരെ കേസ് കൊടുത്ത ഭിന്നശേഷിക്കാരായ അജിമോനും ലളിതയും താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. വീട് തുറക്കാത്തതിന് തുടര്‍ന്ന് പുറത്ത് തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു.

ഗുരുതരമായി പരുക്കേറ്റ പശുവിനെ ചികിത്സിക്കാന്‍ കൊല്ലത്തുനിന്ന് മൃഗഡോക്ടര്‍ എത്തിയിരുന്നു. എന്നാല്‍ ചികിത്സ നല്‍കിയെങ്കിലും പശുവിനെ രക്ഷിക്കാനായില്ല. ആക്രണത്തില്‍ മതുരപ്പ സ്വദേശി സാജിദിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അഞ്ചല്‍ പോലീസ് പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കിച്ചുകുമാർ നേരത്തെ വിഴിഞ്ഞം സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ളയാളാണെന്നും പൊലീസ് പറയുന്നു. കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു ഞായറാഴ്ച രാത്രിയോടെ ഇയാൾ അയൽവാസിയെ വീടുകയറി ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311232/young-man-who-broke-into-a-neighbors-house-and-attacked-him-in-a-fit-of-rage-has-been-arrested)