---
title: "മസ്‌ക് വിസ്മയം; സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം മഹാ വിജയമാക്കി ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ്; ഡമ്മി സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍"
english_title: "Elon Musk's SpaceX makes 10th test of Starship interplanetary rocket a huge success"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311197/elon-musks-spacex-makes-10th-test-of-starship-interplanetary-rocket-a-huge-success"
published_at: "2025-08-27T09:30:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae83002c4a8_x.jpg"
keywords: []
---

# മസ്‌ക് വിസ്മയം; സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം മഹാ വിജയമാക്കി ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ്; ഡമ്മി സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍

> **Lead Summary:** **ടെക്‌സസ്: **ഹാട്രിക് തിരിച്ചടികള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ 10-ാം പരീക്ഷണം മഹാ വിജയമാക്കി ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ്. ദക്ഷിണ ടെക്‌സസിലെ സ്റ്റാര്‍‌ബേസില്‍ നടന്ന സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണ പറക്കല്‍ സമ്പൂര്‍ണ വിജയമാക്കാന്‍ സ്പേസ് എക്‌സിനായി. വിക്ഷേപണത്തിന് മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. അതേസമയം റോക്കറ്റിന്‍റെ മുകള്‍ഭാഗം വിജയകരമായി കുതിച്ച് എട്ട് സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ ആദ്യമായി വിക്ഷേപിച്ചു. ഇതിന് ശേഷം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന മുകള്‍ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു.

## Article Content

**ടെക്‌സസ്: **ഹാട്രിക് തിരിച്ചടികള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ 10-ാം പരീക്ഷണം മഹാ വിജയമാക്കി ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ്. ദക്ഷിണ ടെക്‌സസിലെ സ്റ്റാര്‍‌ബേസില്‍ നടന്ന സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണ പറക്കല്‍ സമ്പൂര്‍ണ വിജയമാക്കാന്‍ സ്പേസ് എക്‌സിനായി. വിക്ഷേപണത്തിന് മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. അതേസമയം റോക്കറ്റിന്‍റെ മുകള്‍ഭാഗം വിജയകരമായി കുതിച്ച് എട്ട് സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ ആദ്യമായി വിക്ഷേപിച്ചു. ഇതിന് ശേഷം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന മുകള്‍ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു.

സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണ വിജയത്തില്‍ സ്പേസ് എക്‌സ് സംഘത്തെ സിഇഒ ഇലോണ്‍ മസ്‌ക് അഭിനന്ദിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കാന്‍ ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് തയ്യാറാക്കുന്ന മെഗാ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്.

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് സ്പേസ് എക്സ് തയ്യാറാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311197/elon-musks-spacex-makes-10th-test-of-starship-interplanetary-rocket-a-huge-success)