---
title: "ടിവികെ യോഗത്തില്‍ പങ്കെടുത്ത യുവാവിനെ തള്ളിയിട്ടെന്ന് പരാതി; നടന്‍ വിജയ് അടക്കമുള്ളവര്‍ക്കെതിരെ കേസ്"
english_title: "Complaint filed against actor Vijay and others for pushing away a young man who attended a TVK meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311194/complaint-filed-against-actor-vijay-and-others-for-pushing-away-a-young-man-who-attended-a-tvk-meeting"
published_at: "2025-08-27T09:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae7f2b45684_gh.jpg"
keywords: []
---

# ടിവികെ യോഗത്തില്‍ പങ്കെടുത്ത യുവാവിനെ തള്ളിയിട്ടെന്ന് പരാതി; നടന്‍ വിജയ് അടക്കമുള്ളവര്‍ക്കെതിരെ കേസ്

> **Lead Summary:** **ചെന്നൈ: [ ** നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്‍റെ പരാതിയിലാണ് കേസ്. ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാർ ഇന്നലെ പേരാമ്പലൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.

## Article Content

**ചെന്നൈ: [ ** നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്‍റെ പരാതിയിലാണ് കേസ്. ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാർ ഇന്നലെ പേരാമ്പലൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.

ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം. വിജയ് നടന്നു വരുമ്പോൾ ശരത്കുമാർ റാമ്പിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ബൗൺസർമാർ ഇടപെട്ടത്. ശരത് കുമാറിനെ റാംപിൽ നിന്ന് തൂക്കി എറിഞ്ഞു. തുടർന്ന് അഞ്ചാം ദിവസമാണ് ശരത് കുമാർ പരാതി നൽകിയത്. തുടർന്നാണ് കേസെടുത്തത്. വേദിയുടെ മധ്യത്തിൽ നിർമിച്ച 300 മീറ്റർ റാംപിലൂടെ നടന്ന് എത്തിയാണ് വിജയ്‌ ജനങ്ങളെ അഭിസംബോധന ചെയ്‌തത്.

സംഭവത്തിന് പിന്നാലെ തന്നെ ശരത്കുമാറിന്റെ അമ്മ വിജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യുവാക്കളെ സംരക്ഷിക്കാത്തവര്‍ എങ്ങനെ മുഖ്യമന്ത്രിയാകുമെന്ന് അമ്മ ചോദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311194/complaint-filed-against-actor-vijay-and-others-for-pushing-away-a-young-man-who-attended-a-tvk-meeting)