---
title: "കാമപിശാശ്; ഒൻപതാം ക്ലാസുകാരിയെ പല തവണ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് ഇരുപത് വർഷം കഠിന തടവ്"
english_title: "Kochi: Accused sentenced to 20 years in rigorous imprisonment for raping 9th grade student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311187/kochi-accused-sentenced-to-20-years-in-rigorous-imprisonment-for-raping-9th-grade-student"
published_at: "2025-08-27T08:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae772863001_rape.jpg"
keywords: []
---

# കാമപിശാശ്; ഒൻപതാം ക്ലാസുകാരിയെ പല തവണ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് ഇരുപത് വർഷം കഠിന തടവ്

> **Lead Summary:** **കൊച്ചി:** ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പള്ളുരുത്തി സ്വദേശി അദിനാനെ യാണ് കോടതി ശിക്ഷിച്ചത്.

## Article Content

**കൊച്ചി:** ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പള്ളുരുത്തി സ്വദേശി അദിനാനെ യാണ് കോടതി ശിക്ഷിച്ചത്.

പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.എന്‍. പ്രഭാകരനാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്.

പോക്‌സോ കുറ്റം അടക്കം വിവിധ വകുപ്പുകളില്‍ 40 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.

**പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം**

*∙ ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുകയോ ശരീരഭാഗങ്ങളിൽ തൊടുകയോ, ലൈംഗിക അവയവമോ, മറ്റു വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നതും ഏഴു വർഷം മുതൽ ജീവിതകാലം മുഴുവൻ നീളുന്ന ജീവപര്യന്തം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.*

*∙ ലൈംഗിക ചിന്തയോടെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അല്ലെങ്കിൽ തങ്ങളുടെ ശരീരത്തിൽ തൊടുവിക്കുക, സ്പർശിക്കാൻ പ്രേരിപ്പിക്കുക എന്നിവ ലൈംഗിക അതിക്രമമാണ്. മൂന്നു മുതൽ അ‍ഞ്ചു വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണിത്.*

*∙ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അവരുടെ സംരക്ഷണ ചുമതലയുള്ളവരിൽ നിന്നായാൽ ശിക്ഷയുടെ കാഠിന്യവും കൂടും.*

*അനാഥാലയം, ചിൽഡ്രൻസ് ഹോം, പ്രൊട്ടക്‌ഷൻ ഹോം, ആശുപത്രികൾ തുടങ്ങിയവയുടെ നടത്തിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലിക്കാർ, ബന്ധുമിത്രാദികൾ, വിവാഹം വഴി ബന്ധമുള്ളവർ എന്നിവർ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ ശ്രമിക്കുകയോ ചെയ്താൽ ചുരുങ്ങിയത് പത്തു വർഷം മുതൽ ആജീവനാന്തം ജീവപര്യന്തം തടവും പിഴയും ആണ് ശിക്ഷ.*

*∙ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെ പ്രായവും ശിക്ഷയുടെ കാഠിന്യത്തെ നിർണയിക്കും. കാരണം പ്രായം കുറവുള്ള കുട്ടിക്ക് ലൈംഗികമായ പ്രവൃത്തി തിരിച്ചറിയാനോ മനസ്സിലാക്കാനോ അനുവാദം നൽകാനോ ഉള്ള പാകതയുണ്ടാകില്ല. 18 വയസ്സിനു താഴെ, 16 വയസ്സിനു താഴെ, 12 വയസ്സിനു താഴെ എന്നിങ്ങനെയാണ് പ്രായത്തെ തിരിച്ചിരിക്കുന്നത്. ‌*

*18 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടിയുടെ അനുവാദത്തോടെ ലൈംഗിക പ്രവൃത്തി നടത്തിയാലും കുട്ടിയാണ് എന്നതിനാൽ പോക്സോ കേസ് പ്രകാരം ശിക്ഷ ലഭിക്കും.*

*∙ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും അതിനു ശ്രമിക്കുന്നതും ജീവപര്യന്തം തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.*

*∙ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത് എച്ച്ഐവി അണുബാധയ്ക്ക് കാരണമാകുകയോ, പെൺകുട്ടിയാണെങ്കിൽ ഗർഭിണിയാകുകയോ ചെയ്താൽ ജീവപര്യന്തം തടവുശിക്ഷയും പിഴയും ലഭിക്കും.*

*∙ പ്രകൃതിദുരന്ത സമയത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, ഒരേ കുറ്റം വീണ്ടും ചെയ്യുക, കൂട്ടം കൂടി ലൈംഗികചൂഷണം ചെയ്യുക, നഗ്നരായി നടത്തുക തുടങ്ങിയവ 20 വർഷത്തിൽ കുറയാത്ത കഠിന തടവുശിക്ഷ, ജീവിതകാലം മുഴുവൻ നീളുന്ന ജീവപര്യന്തം, വധശിക്ഷ എന്നിവ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311187/kochi-accused-sentenced-to-20-years-in-rigorous-imprisonment-for-raping-9th-grade-student)