---
title: "കോഴിക്കോട്ടെ വിജിലിന്റെ മരണം; മൃതദേഹം കുഴിച്ചിട്ട സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന "
english_title: "Vigil death in Kozhikode Detailed inspection today near Sarovaram Park where the body was buried"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311176/vigil-death-in-kozhikode-detailed-inspection-today-near-sarovaram-park-where-the-body-was-buried-new"
published_at: "2025-08-27T07:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae6716a7c68_WhatsApp_Image_2025-08-27_at_7.31.47_AM.jpeg"
keywords: []
---

# കോഴിക്കോട്ടെ വിജിലിന്റെ മരണം; മൃതദേഹം കുഴിച്ചിട്ട സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന 

> **Lead Summary:** കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിന്റെ മരണത്തിൽ വിശദമായ പരിശോധനയ്ക്കൊരുങ്ങി പൊലീസ്. വിജിലിന്റെ മൃതദേഹം മറവു ചെയ്തെന്ന് പറഞ്ഞ സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന നടത്തും. ഫോറൻസിക് വിദഗ്ദരുടെ നേതൃത്വത്തിലാണ് പരിശോധന. ആറു വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ കല്ലായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിന് പിന്നാലെ പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. 

## Article Content

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിന്റെ മരണത്തിൽ വിശദമായ പരിശോധനയ്ക്കൊരുങ്ങി പൊലീസ്. വിജിലിന്റെ മൃതദേഹം മറവു ചെയ്തെന്ന് പറഞ്ഞ സരോവരം പാർക്കിന് സമീപം ഇന്ന് വിശദമായ പരിശോധന നടത്തും. ഫോറൻസിക് വിദഗ്ദരുടെ നേതൃത്വത്തിലാണ് പരിശോധന. ആറു വർഷങ്ങൾക്ക് മുൻപ് കുഴിച്ചിട്ട മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ കല്ലായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിന് പിന്നാലെ പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. 

2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെപരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്‍റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം പോലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോൺ ലൊക്കേഷന്‍ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം സുഹൃത്തുക്കളിലേക്കായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു സമ്മതിച്ചു.

എരഞ്ഞിപ്പാലം സ്വദേശി നിഖില്‍,വേങ്ങേരി സ്വദേശി ദീപേഷ് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത് എന്നിവര്‍ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവര്‍ ഒത്തു ചേര്‍ന്നു. നിഖിലാണ് ബ്രൗണ്‍ഷുഗര്‍ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ ശേഷം സ്ഥലം വിട്ടുവെന്നായിരുന്നു മൊഴി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311176/vigil-death-in-kozhikode-detailed-inspection-today-near-sarovaram-park-where-the-body-was-buried-new)