---
title: "ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്; മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും"
english_title: "Aryanadu Panchayath member Sreeja funeral today Senior Congress leaders to attend the ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311175/aryanadu-panchayath-member-sreeja-funeral-today-senior-congress-leaders-to-attend-the-ceremony"
published_at: "2025-08-27T07:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae641d77ad7_sreeja.jpg"
keywords: []
---

# ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്; മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

> **Lead Summary:** ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്. രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ശ്രീജയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ പോലീസിൽ പരാതി നൽകി.

## Article Content

ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്. രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ശ്രീജയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ പോലീസിൽ പരാതി നൽകി.

ശ്രീജയുടെ സാമ്പത്തിക ഇടപാടുകൾ, ഇവയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ശ്രീജയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാലു സിപിഐഎം നേതാക്കൾക്കെതിരെ കേസെടുക്കാമെന്ന പോലീസ് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് ആസിഡ് കുടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ശ്രീജ മരിച്ചത്. വീട്ടുകാർ ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങൾ. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ശ്രീജയെ പ്രാദേശിക സിപിഐഎം നേതാക്കൾ പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന മനോവിഷമത്തിൽ ജീവനോടുക്കിയെന്നാണ് ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311175/aryanadu-panchayath-member-sreeja-funeral-today-senior-congress-leaders-to-attend-the-ceremony)