---
title: "ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ; മോഷണം രാത്രി സമയങ്ങളിൽ ഫോൺ ചാർജ് ചെയ്യാൻ‌ വെക്കുന്നതിനിടെ "
english_title: "young man was arrested for stealing mobile phones of passengers during a train journey in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311170/young-man-was-arrested-for-stealing-mobile-phones-of-passengers-during-a-train-journey-in-ernakulam"
published_at: "2025-08-27T06:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae5750c8d04_arrest.jpg"
keywords: []
---

# ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ; മോഷണം രാത്രി സമയങ്ങളിൽ ഫോൺ ചാർജ് ചെയ്യാൻ‌ വെക്കുന്നതിനിടെ 

> **Lead Summary:** ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ബംഗാൾ സ്വദേശിയായ നൂർ ആലമാണ് പിടിയിലായത്. രാത്രി സമയങ്ങളിൽ ട്രെയിനിൽ ചാർജ് ചെയ്യാൻ‌ വെക്കുന്ന മൊബൈൽ ഫോണുകളാണ് പ്രതി കവർന്നത്. ഉടമസ്ഥർ ഉറങ്ങുന്ന സമയത്താണ് ആലം മോഷണം നടത്തിയത്.

## Article Content

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ബംഗാൾ സ്വദേശിയായ നൂർ ആലമാണ് പിടിയിലായത്. രാത്രി സമയങ്ങളിൽ ട്രെയിനിൽ ചാർജ് ചെയ്യാൻ‌ വെക്കുന്ന മൊബൈൽ ഫോണുകളാണ് പ്രതി കവർന്നത്. ഉടമസ്ഥർ ഉറങ്ങുന്ന സമയത്താണ് ആലം മോഷണം നടത്തിയത്.

ഫോൺ മോഷ്ടിച്ചതിനു ശേഷം ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. സ്റ്റേഷൻ കഴിഞ്ഞ് മറ്റെവിടെയെങ്കിലും വച്ച് ട്രെയിനിന് വേഗത കുറയുമ്പോഴാണ് ഇയാൾ ചാടി രക്ഷപ്പെടാറുള്ളത്. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈം പ്രിവൻഷൻ ആൻ്റ് ഡിറ്റങ്ഷൻ സ്കോഡ് അംഗങ്ങൾ അതി സാഹസികമായാണ് ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ പ്രതിയെ പിടിച്ചത്. എറണാകുളം പുല്ലേപടി ഭാഗത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.

ആർ.പി.എഫ്. തിരുവനന്തപുരം ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ ശ്രീ.മുഹമ്മദ് ഹനീഫ്, അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണർ സുപ്രിയ കുമാർ ദാസ് എന്നിവരുടെ നിർദേശപ്രകാരം ആർ.പി.എഫ്. എറണാകുളം സൗത്ത് ഇൻസ്പെക്ടർ ശ്രീ ബിനോയ് ആൻ്റണി, സീ.പി.ഡി.എസ്. സ്കോഡ് ഇൻചാർജ് എസ്ഐ കെ.എസ് മണികണ്ഠൻ, എഎസ്ഐ ശ്രീ.ശ്രീകുമാർ, കെ.എസ്. രമേശ്, പ്രമോദ്, ജോസഫ്, അൻസാർ, അജയഘോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311170/young-man-was-arrested-for-stealing-mobile-phones-of-passengers-during-a-train-journey-in-ernakulam)