---
title: "തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് വീണ് പത്തൊൻപതുകാരന് ദാരുണാന്ത്യം; അപകടം ഡോറിന് സമീപം നിന്ന് യാത്ര ചെയ്യവെ "
english_title: "19 year old died tragically after falling off a train in Thrissur "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311169/19-year-old-died-tragically-after-falling-off-a-train-in-thrissur"
published_at: "2025-08-27T06:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae5457236ce_train.jpg"
keywords: []
---

# തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് വീണ് പത്തൊൻപതുകാരന് ദാരുണാന്ത്യം; അപകടം ഡോറിന് സമീപം നിന്ന് യാത്ര ചെയ്യവെ 

> **Lead Summary:** തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് 19 കാരന് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു ആണ് മരിച്ചത്. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് വിഷ്ണു. ആലപ്പുഴ –കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് യുവാവ് വീണത്.

## Article Content

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് 19 കാരന് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു ആണ് മരിച്ചത്. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് വിഷ്ണു. ആലപ്പുഴ –കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് യുവാവ് വീണത്.

തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. യുവാവിന്റെ തല വേര്‍പ്പെട്ട നിലയിലായിരുന്നു. തൃശൂര്‍ റെയില്‍വേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ, കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു മരണം.

ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് അടുത്തായിരുന്നു അപകടം. കാസർകോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിൽ ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്ന ഭർതൃ പിതാവ് മോഹനനും പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311169/19-year-old-died-tragically-after-falling-off-a-train-in-thrissur)