---
title: "അയൽവാസികൾ തമ്മിൽ സംഘർഷം; കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു"
english_title: "Neighbors clash Youth hacked to death in Kuttippuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311151/neighbors-clash-youth-hacked-to-death-in-kuttippuram"
published_at: "2025-08-26T22:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ade65456e23_WhatsApp_Image_2025-08-26_at_10.22.09_PM.jpeg"
keywords: []
---

# അയൽവാസികൾ തമ്മിൽ സംഘർഷം; കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്.

വിഷ്ണുവും മനീഷും തമ്മിൽ മാസങ്ങൾക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് വിഷ്ണു ഇന്നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. വൈകീട്ടാണ് വീണ്ടും ഇരുവരും തമ്മില്‍ സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയർ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311151/neighbors-clash-youth-hacked-to-death-in-kuttippuram)