---
title: "കോഴിക്കോട് സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവം; വിജിലിന്റെ ബൈക്ക് കണ്ടെത്തി, നാളെ പരിശോധന "
english_title: "burying a young man in Kozhikode Sarovaram Vijil bike found, inspection to be done tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311146/burying-a-young-man-in-kozhikode-sarovaram-vijil-bike-found-inspection-to-be-done-tomorrow"
published_at: "2025-08-26T21:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ade093bf0df_sarovaram.jpg"
keywords: []
---

# കോഴിക്കോട് സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവം; വിജിലിന്റെ ബൈക്ക് കണ്ടെത്തി, നാളെ പരിശോധന 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി. കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തെ കാടുമുടിയ സ്ഥലത്തിന് നിന്നാണ് കണ്ടെത്തിയത്. പ്രതികളെ എത്തിച്ച പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്. വിജില്‍ ട്രെയിനില്‍ കയറി നാടുവിട്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ബൈക്കുമായി റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും പിന്നീട് ബൈക്ക് ഉപേക്ഷിക്കുകയുമായിരുന്നു.

## Article Content

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി. കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തെ കാടുമുടിയ സ്ഥലത്തിന് നിന്നാണ് കണ്ടെത്തിയത്. പ്രതികളെ എത്തിച്ച പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്. വിജില്‍ ട്രെയിനില്‍ കയറി നാടുവിട്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ബൈക്കുമായി റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും പിന്നീട് ബൈക്ക് ഉപേക്ഷിക്കുകയുമായിരുന്നു.

പ്രതികളെ നാളെ മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന സരോവരത്ത് എത്തിക്കും. കുഴിച്ചിട്ട സ്ഥലത്തെ ചളി നീക്കി പരിശോധന നടത്തും. വെസ്റ്റ്ഹില്‍ വേലത്തി പടിക്കല്‍ വിജിലിന്റെ (29) തിരോധാനക്കേസില്‍ കഴിഞ്ഞ ദിവസമാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്. ആറുവര്‍ഷംമുന്‍പ് നാടുവിട്ടതെന്നുകരുതിയ 29-കാരന്‍ ബ്രൗണ്‍ഷുഗര്‍ ഇഞ്ചക്ഷന്‍ എടുത്തതിനെത്തുടര്‍ന്ന് മരിച്ചതാണെന്ന് സുഹൃത്തുക്കളുടെ മൊഴി.

കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍നിന്ന് കാണാതായവരെക്കുറിച്ചുള്ള അന്വേഷണം അടുത്തിടെ കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്തതും അവര്‍ കുറ്റം സമ്മതിച്ചതും. എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരക്കണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311146/burying-a-young-man-in-kozhikode-sarovaram-vijil-bike-found-inspection-to-be-done-tomorrow)