---
title: "തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷ ബാധയേറ്റ് മരിച്ചു"
english_title: "Man bitten by stray dog ​​dies of rabies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311142/man-bitten-by-stray-dog-dies-of-rabies"
published_at: "2025-08-26T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68add9081465d_WhatsApp_Image_2025-08-26_at_9.25.30_PM.jpeg"
keywords: []
---

# തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷ ബാധയേറ്റ് മരിച്ചു

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )** തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി ബിജു ആണ് മരിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )** തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി ബിജു ആണ് മരിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. മൂന്നുമാസം മുന്‍പാണ് ബിജുവിന് തെരുവുനായയുടെ കടിയേറ്റത്.

അതേസമയം ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഷൊർണൂർ എസ്എംബി ജംങ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി. ഇതര സംസ്ഥാന തൊഴിലാളികളായ കുടുംബം കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംഗ്‌ഷനിലാണ് താമസം. സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311142/man-bitten-by-stray-dog-dies-of-rabies)