---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു"
english_title: "Special trains and extra coaches allowed to avoid Onam rush "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311134/special-trains-and-extra-coaches-allowed-to-avoid-onam-rush"
published_at: "2025-08-26T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68add2477365b_train.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു

> **Lead Summary:** ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു. ഓണക്കാലത്ത് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06009 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കണ്ണൂർ വൺവേ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരിൽ എത്തും.

## Article Content

ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു. ഓണക്കാലത്ത് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06009 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ-കണ്ണൂർ വൺവേ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരിൽ എത്തും.

06125 നമ്പർ ട്രെയിൻ കണ്ണൂർ-ബംഗളൂരു എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 29ന് രാത്രി 9.30ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് ബംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06126 ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 30ന് രാത്രി ഏഴിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15ന് കണ്ണൂരിൽ എത്തും.

അതേസമയം, ഓണക്കാലത്ത് അധിക കോച്ചുകളും അനുവദിച്ചു. നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിന് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്നു വരെയും നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് ആഗസ്റ്റ് 26 മുതൽ 31 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.

നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിന് ആഗസ്റ്റ് 27, 29, 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും നമ്പർ 16630 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിന് ആഗസ്റ്റ് 26, 27, 29, 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311134/special-trains-and-extra-coaches-allowed-to-avoid-onam-rush)