---
title: "രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലിയുള്ള സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണം; കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും നിർദേശം"
english_title: "Party meeting orders to avoid social media controversy over Rahul Maamkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311130/party-meeting-orders-to-avoid-social-media-controversy-over-rahul-maamkoottathil"
published_at: "2025-08-26T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adcba26c18d_rahul.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലിയുള്ള സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണം; കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും നിർദേശം

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് പാർട്ടി യോ​ഗത്തിൽ നിർദേശം. രാഹുലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോ​ഗത്തിൽ നിർദേശം നൽകിയത്.

## Article Content

രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് പാർട്ടി യോ​ഗത്തിൽ നിർദേശം. രാഹുലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോ​ഗത്തിൽ നിർദേശം നൽകിയത്.

ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നിർദേശങ്ങൾ ഉന്നയിച്ചത്. യോ​ഗത്തിൽ പാർട്ടി എടുത്ത നടപടി നേതാക്കൾ ശരിവച്ചു. രാഹുലിൻ്റെ രാജിയും സസ്പെൻഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ നടക്കുന്നത്. കോൺ​ഗ്രസിൽ നിന്നുള്ള നേതാക്കൾക്കും രാജിയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായങ്ങളാണുള്ളത്.

ഈ സാഹചര്യത്തിലാണ് ചർച്ചകൾ ഒഴിവാക്കണമെന്ന നിർദേശമുണ്ടായത്. യുവതികളുടെ ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ എന്ന് ചോദ്യത്തിന് മറുപടിയുമായി ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ രം​ഗത്തെത്തി.

ഇപ്പോൾ രാഹുൽ കോൺഗ്രസിന്റെ ഭാ​ഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിൻ്റെ മറുപടി. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവിൽ സംരക്ഷണം കൊടുക്കാൻ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ. രാഹുൽ എന്ന് മണ്ഡലത്തിൽ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311130/party-meeting-orders-to-avoid-social-media-controversy-over-rahul-maamkoottathil)