---
title: "കുറ്റ്യാടി ചുരം വഴി പോവുക ....; കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു"
english_title: "Landslide at Thamarassery Pass in Kozhikode; Stones and trees on the road, vehicles being diverted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311129/landslide-at-thamarassery-pass-in-kozhikode-stones-and-trees-on-the-road-vehicles-being-diverted"
published_at: "2025-08-26T20:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adca3ec5652_churam.jpg"
keywords: []
---

# കുറ്റ്യാടി ചുരം വഴി പോവുക ....; കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: **താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

ഇതുവഴി കാൽനട യാത്രക്കാർക്ക് വരെ നിലവിൽ കടന്ന് പോകുവാൻ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകൾ റോഡിലേക്ക് വീഴുന്നുണ്ട് എന്നാണ്ലഭിക്കുന്ന വിവരം. അതുകൊണ്ട് ആരും തന്നെ കാഴ്ചകൾ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകൾക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു.

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു. കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311129/landslide-at-thamarassery-pass-in-kozhikode-stones-and-trees-on-the-road-vehicles-being-diverted)