---
title: "യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, പിന്നാലെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവർന്ന സഹോദരങ്ങൾ പിടിയിൽ"
english_title: "Brothers who held a knife to a young man neck and robbed him of his gold earrings and mobile phone have been arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311125/brothers-who-held-a-knife-to-a-young-man-neck-and-robbed-him-of-his-gold-earrings-and-mobile-phone-have-been-arrested"
published_at: "2025-08-26T19:30:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68adbe5fd27c5_THEFT.jpg"
keywords: []
---

# യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, പിന്നാലെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവർന്ന സഹോദരങ്ങൾ പിടിയിൽ

> **Lead Summary:** കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ട് സഹോദരങ്ങൾ പിടിയിൽ. മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് , രോഹിത്ത് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് മാളയിൽ നിന്നും അറസ്റ്റ് ചെയ്തത്. യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

## Article Content

കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ട് സഹോദരങ്ങൾ പിടിയിൽ. മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് , രോഹിത്ത് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് മാളയിൽ നിന്നും അറസ്റ്റ് ചെയ്തത്. യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ഉഴുവത്ത് കടവ് സ്വദേശി പൈനാടത്ത്കാട്ടില്‍ വീട്ടില്‍ അനന്തു എന്നയാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ ഏലസും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി. കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സാലിം, ജിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311125/brothers-who-held-a-knife-to-a-young-man-neck-and-robbed-him-of-his-gold-earrings-and-mobile-phone-have-been-arrested)