---
title: "കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കാന്‍ ഉത്തരവ്"
english_title: "Student dies after being hit by private bus in Perambra, Kozhikode; Order to cancel bus's permit for three months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311119/student-dies-after-being-hit-by-private-bus-in-perambra-kozhikode-order-to-cancel-buss-permit-for-three-months"
published_at: "2025-08-26T19:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68adba8374cd3_omegha.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കാന്‍ ഉത്തരവ്

> **Lead Summary:** പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ചതില്‍ നടപടിയുമായി ജില്ലാ കലക്ടര്‍. ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കലക്ടര്‍ ഉത്തരവിറക്കി.

## Article Content

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ചതില്‍ നടപടിയുമായി ജില്ലാ കലക്ടര്‍. ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കലക്ടര്‍ ഉത്തരവിറക്കി.

റീജിണനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിട്ടത്. കഴിഞ്ഞ ജൂലൈ 19 ന് വൈകീട്ടാണ് മരുതോങ്കര സ്വദേശി അബ്ദുള്‍ ജവാദ് സ്വകാര്യ ബസിടിച്ച് മരിച്ചത്. സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം കോഴിക്കോട് വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ 16 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311119/student-dies-after-being-hit-by-private-bus-in-perambra-kozhikode-order-to-cancel-buss-permit-for-three-months)