---
title: "വഞ്ചനയുടെ മുഖം മൂടി ....;  പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ചു; യുവാവ് പിടിയിൽ"
english_title: "Youth arrested for trying to rape underage girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311094/youth-arrested-for-trying-to-rape-underage-girl"
published_at: "2025-08-26T17:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ada01c6ff8e_arrest.jpg"
keywords: []
---

# വഞ്ചനയുടെ മുഖം മൂടി ....;  പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ചു; യുവാവ് പിടിയിൽ

> **Lead Summary:** പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ വി​ജ​യ​ഭ​വ​നി​ല്‍ അ​ജി​ന്‍കു​മാ​റാ​ണ്​ (ന​ന്ദു, 30) പി​ടി​യി​ലാ​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

## Article Content

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ വി​ജ​യ​ഭ​വ​നി​ല്‍ അ​ജി​ന്‍കു​മാ​റാ​ണ്​ (ന​ന്ദു, 30) പി​ടി​യി​ലാ​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ശ്രീ​ജേ​ഷ്, എ.​എ​സ്.​ഐ അ​ജി​ത്കു​മാ​ര്‍, സി.​പി.​ഒ വി​പി​ന്‍കു​മാ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

അതേസമയം പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് സഹീർ യൂസഫിനെയാണ് അറസ്റ്റു ചെയ്തത്. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

സ്‌നാപ്പ് ചാറ്റു വഴി പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിയെ സൈബര്‍ സെല്ലിന്റെയും, നിരവധി സി.സി.ടി.വിയുടെയും പരിശോധയിലാണ് കണ്ടെത്തിയത്.

വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്.ഐ. ബിജു ആര്‍.സി, എ.എസ്.ഐ വിജു വാണിയംകുളം, ശോഭ ടി.പി.എസ്. സി.പി.ഒമാരായ നിഖില്‍, പ്രവീണ്‍ കുമാര്‍, ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311094/youth-arrested-for-trying-to-rape-underage-girl)