---
title: "നെഹ്റു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം"
english_title: "A holiday has been declared in various taluks in Alappuzha on August 30th in view of the Nehru Trophy Boat Race."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311086/a-holiday-has-been-declared-in-various-taluks-in-alappuzha-on-august-30th-in-view-of-the-nehru-trophy-boat-race"
published_at: "2025-08-26T17:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad9be3f3993_holyday.jpg"
keywords: []
---

# നെഹ്റു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം

> **Lead Summary:** നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

## Article Content

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311086/a-holiday-has-been-declared-in-various-taluks-in-alappuzha-on-august-30th-in-view-of-the-nehru-trophy-boat-race)