---
title: "പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിന് നാട്ടുകാരുടെ മര്‍ദ്ദനമെന്ന് പരാതി"
english_title: "A young man who came to take his girlfriend to a hostel complained that he was beaten up by locals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311082/a-young-man-who-came-to-take-his-girlfriend-to-a-hostel-complained-that-he-was-beaten-up-by-locals"
published_at: "2025-08-26T16:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad992ff0228_fgfdr.jpg"
keywords: []
---

# പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിന് നാട്ടുകാരുടെ മര്‍ദ്ദനമെന്ന് പരാതി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** കൊച്ചിയിൽ യുവാവിനെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. പെൺ സുഹൃത്തിനെ ഹോസ്റ്റലിലാക്കാൻ എത്തിയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. യുവാവ് എളമക്കര പൊലീസിൽ പരാതി നൽകി.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** കൊച്ചിയിൽ യുവാവിനെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. പെൺ സുഹൃത്തിനെ ഹോസ്റ്റലിലാക്കാൻ എത്തിയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. യുവാവ് എളമക്കര പൊലീസിൽ പരാതി നൽകി.

അതേസമയം യുവാവ് പ്രദേശത്ത് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. യുവതിയും യുവാവും റോഡിൽനിന്നും ഉറക്കെ സംസാരിച്ച് ബഹളം വെച്ചതോടെയാണ് ഇടപെട്ടതെന്നാണ് നാട്ടുകാരുടെ വാദം.

അതേസമയം മറ്റൊരു സംഭവത്തിൽ ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഷൊർണൂർ എസ്എംബി ജംങ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി. ഇതര സംസ്ഥാന തൊഴിലാളികളായ കുടുംബം കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംഗ്‌ഷനിലാണ് താമസം. സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311082/a-young-man-who-came-to-take-his-girlfriend-to-a-hostel-complained-that-he-was-beaten-up-by-locals)