---
title: "നായ പേടിയിൽ വിറങ്ങലിച്ച്; പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതര പരിക്ക്"
english_title: "A schoolgirl was bitten by a stray dog ​​in Shornur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311079/a-schoolgirl-was-bitten-by-a-stray-dog-in-shornur"
published_at: "2025-08-26T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad96974c202_dog.jpg"
keywords: []
---

# നായ പേടിയിൽ വിറങ്ങലിച്ച്; പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതര പരിക്ക്

> **Lead Summary:** **പാലക്കാട് : **ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**പാലക്കാട് : **ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഷൊർണൂർ എസ്എംബി ജംങ്ഷനിലെ സ്വകാര്യ സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി. ഇതര സംസ്ഥാന തൊഴിലാളികളായ കുടുംബം കഴിഞ്ഞ 17 വർഷമായി ഷൊർണൂർ എസ്എംബി ജംഗ്‌ഷനിലാണ് താമസം. സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിച്ചുവരികയാണ്.

**നായയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...**

1. മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.

2. പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം.

3. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.

4. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.

5. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.

6. കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.

7. കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം.

8. വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക.

9. വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്‌സിനേഷൻ ഉറപ്പ് വരുത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311079/a-schoolgirl-was-bitten-by-a-stray-dog-in-shornur)