---
title: "ഇനിയൊരു ചൈനീസ് വിഭവം ആയാലോ....? എന്നാൽ നാവിൽ കൊതിയൂറുന്ന 'ചില്ലി ചിക്കൻ' തയ്യാറാക്കാം"
english_title: "How about another Chinese dish....? But let's prepare the mouth-watering 'chili chicken'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311078/how-about-another-chinese-dish-but-lets-prepare-the-mouth-watering-chili-chicken"
published_at: "2025-08-26T16:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad96dd18367_DSFD.jpg"
keywords: []
---

# ഇനിയൊരു ചൈനീസ് വിഭവം ആയാലോ....? എന്നാൽ നാവിൽ കൊതിയൂറുന്ന 'ചില്ലി ചിക്കൻ' തയ്യാറാക്കാം

> **Lead Summary:** ചൈനീസ് വിഭവങ്ങളുടെ ലോകത്തേക്ക് ഒരു യാത്ര പോകാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കാം. ഓരോരുത്തരുടെയും നാവിലും കൊതിയൂറുന്ന ഈ വിഭവം, പ്രത്യേകിച്ചും കുട്ടികൾക്ക്, ഏറെ ഇഷ്ടമാകും. ഇനി പുറത്തുനിന്ന് വാങ്ങിക്കേണ്ട, വീട്ടിൽ തന്നെ ആരോഗ്യകരവും രുചികരവുമായ ചില്ലി ചിക്കൻ ഉണ്ടാക്കാം.

## Article Content

ചൈനീസ് വിഭവങ്ങളുടെ ലോകത്തേക്ക് ഒരു യാത്ര പോകാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കാം. ഓരോരുത്തരുടെയും നാവിലും കൊതിയൂറുന്ന ഈ വിഭവം, പ്രത്യേകിച്ചും കുട്ടികൾക്ക്, ഏറെ ഇഷ്ടമാകും. ഇനി പുറത്തുനിന്ന് വാങ്ങിക്കേണ്ട, വീട്ടിൽ തന്നെ ആരോഗ്യകരവും രുചികരവുമായ ചില്ലി ചിക്കൻ ഉണ്ടാക്കാം.

​ചെറിയ ചിക്കൻ കഷ്ണങ്ങൾ മൃദുവായി വറുത്തെടുത്ത്, പലതരം സോസുകളുടെയും പച്ചക്കറികളുടെയും കൂട്ടത്തിൽ ചേർത്ത് ഒരുക്കുന്ന ഈ വിഭവം, നിങ്ങളുടെ അടുക്കളയെ ഒരു ചൈനീസ് റെസ്റ്റോറന്റാക്കി മാറ്റും. ഇതിന്റെ രുചി തേടി വരുന്ന അതിഥികളെ തീർച്ചയായും ഇത് അത്ഭുതപ്പെടുത്തും. ഇനി ചില്ലി ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും, അത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

**ആവിശ്യമായ സാധനങ്ങൾ**

എല്ലില്ലാത്ത ചിക്കൻ - 500 ഗ്രാം

​കോൺ ഫ്ലോർ - മൂന്ന് ടേബിൾസ്പൂൺ

​സോയാ സോസ് - ഒരു ടേബിൾസ്പൂൺ

​ചില്ലി സോസ് - ഒരു ടേബിൾസ്പൂൺ

​കുരുമുളക് പൊടി - ഒരു ടീസ്പൂൺ

​ഉപ്പ് - ആവിശ്യത്തിന്

​സ്പ്രിംഗ് ഒണിയൻ - രണ്ട് തണ്ട്

കാപ്സിക്കം (ചുവപ്പ്, പച്ച, മഞ്ഞ)​ - മൂന്നേണം

സവാള - ഒരെണം

​ഇഞ്ചി - ഒരു ഇഞ്ച് നീളമുള്ള കഷ്ണം

​വെളുത്തുള്ളി - പത്ത് അല്ലി

പച്ച മുളക് - രണ്ടെണം

​വെളിച്ചെണ്ണ - ആവിശ്യത്തിന്

​ടൊമാറ്റോ സോസ് - ഒരു ടേബിൾസ്പൂൺ

**തയ്യാറാകുന്നുന്ന വിധം**

​ആദ്യം, എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളാക്കുക. അതിലേക്ക്, മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ, ഒരു ടേബിൾസ്പൂൺ സോയാ സോസ്, ഒരു ടേബിൾസ്പൂൺ ചില്ലി സോസ്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കുക.​ എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം, കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും കുഴച്ചു വെക്കണം.

​ചിക്കൻ വറുക്കുന്നതിനായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. ഓയിൽ ചുടായതിനുശേഷം ​ചിക്കൻ കഷണങ്ങൾ ഓരോന്നായി അതിലേക്ക് ഇട്ട് വറുത്തെടുക്കുക. ചിക്കൻ കഷണങ്ങൾ ഇളം തവിട്ടുനിറമാകുന്നത് വരെ ഇടത്തരം തീയിൽ വറുത്തെടുക്കണം. ​വറുത്ത ശേഷം, ചിക്കൻ കഷണങ്ങൾ മാറ്റി വെക്കുക.

​മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചുടാവുബോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കാപ്സിക്കം, സ്പ്രിംഗ് ഒണിയൻ ചേർത്ത്, എന്നിവ ഉയർന്ന തീയിൽ ഒന്നോ രണ്ടോ മിനിറ്റ് വഴറ്റുക. ​വഴറ്റിയെടുത്ത പച്ചക്കറികളിലേക്ക് ഒരു ടേബിൾസ്പൂൺ സോയാ സോസ്, ഒരു ടേബിൾസ്പൂൺ ചില്ലി സോസ്, ഒരു ടേബിൾസ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം അര കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർക്കുക.

ശേഷം, വറുത്തെടുത്ത ചിക്കൻ ചേർത്ത് ഇളക്കുക. അതിനുശേഷം അര ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് ഇളക്കുക. ​ഒടുവിൽ, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ അര കപ്പ് വെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർക്കുക എന്നിട് നന്നായിട്ട് തിളപ്പിക്കുക. തിളച്ച് കുറുക്കിക്കഴിഞ്ഞാൽ നാവിൽ കൊതിയൂറുന്ന ചില്ലി ചിക്കൻ തയാറാവും!

ഇത് ചൂടോടെ തന്നെ വിളമ്പാം. ഫ്രൈഡ് റൈസ്, നൂഡിൽസ്, അല്ലെങ്കിൽ ചപ്പാത്തി എന്നിവയുടെ കൂടെ ഇത് കഴിക്കുന്നത് വളരെ രുചികരമാണ്. ഈ വിഭവം വീട്ടിലെ കൊച്ചുകൂട്ടുകാർക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. അതുകൊണ്ട് നിങ്ങളുടെ വീട്ടിലെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ ഈ ചില്ലി ചിക്കനും ഇടം നേടുമെന്ന് ഉറപ്പാണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311078/how-about-another-chinese-dish-but-lets-prepare-the-mouth-watering-chili-chicken)