---
title: "ആ സന്തോഷം അധികം നീണ്ടുനിന്നില്ല....;  അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍"
english_title: "Two students were swept away in the Achankovil River in Pathanamthitta."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311076/two-students-were-swept-away-in-the-achankovil-river-in-pathanamthitta"
published_at: "2025-08-26T16:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad931a55c29_dead.jpg"
keywords: []
---

# ആ സന്തോഷം അധികം നീണ്ടുനിന്നില്ല....;  അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാള്‍ക്കായി തെരച്ചില്‍

> **Lead Summary:** അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ് - സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.

## Article Content

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. അജീബ് - സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്സൽ അജി.

ഓണപ്പരീക്ഷയുടെ അവസാനദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണായായിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311076/two-students-were-swept-away-in-the-achankovil-river-in-pathanamthitta)