---
title: "ദൃശ്യം ഭീകരം...! വൈറൽ റീലിനായി ഫ്ലൈഓവറിൽ നിന്ന് ചാടി, നടുവിടിച്ച് റോഡില്‍ വീണ യുവാവിന് ഗുരുതര പരിക്ക്"
english_title: "A young man who jumped from a flyover for a viral reel and fell on the road was seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311074/a-young-man-who-jumped-from-a-flyover-for-a-viral-reel-and-fell-on-the-road-was-seriously-injured"
published_at: "2025-08-26T16:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad8f7ab236f_fgfdg.jpg"
keywords: []
---

# ദൃശ്യം ഭീകരം...! വൈറൽ റീലിനായി ഫ്ലൈഓവറിൽ നിന്ന് ചാടി, നടുവിടിച്ച് റോഡില്‍ വീണ യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **( **[www.truevisionnews.com]** ) ** വൈറൽ റീൽ ചിത്രീകരിക്കാനായി ഫ്ലൈ ഓവറിൽ നിന്നും താഴോട്ട് ചാടി യുവാവിന് ഗുരുതരപരിക്ക്. ഫ്ലൈ ഓവറിന് താഴെ കൂടെ കടന്ന് പോവുന്ന വാഹനത്തിന്‍റെ മുകളിലേക്ക് സിനിമാസ്റ്റൈലില്‍ ചാടാൻ ശ്രമിച്ച യുവാവാണ് വീണ് പരിക്കേറ്റത്. റീൽ ചിത്രീകരിക്കുന്നതിനിടെ താഴെ കൂടെ വാഹനം കടന്ന് പോയതിന് ശേഷമാണ് യുവാവ് ചാടി താഴെ എത്തിയത്.

## Article Content

**( **[www.truevisionnews.com]** ) ** വൈറൽ റീൽ ചിത്രീകരിക്കാനായി ഫ്ലൈ ഓവറിൽ നിന്നും താഴോട്ട് ചാടി യുവാവിന് ഗുരുതരപരിക്ക്. ഫ്ലൈ ഓവറിന് താഴെ കൂടെ കടന്ന് പോവുന്ന വാഹനത്തിന്‍റെ മുകളിലേക്ക് സിനിമാസ്റ്റൈലില്‍ ചാടാൻ ശ്രമിച്ച യുവാവാണ് വീണ് പരിക്കേറ്റത്. റീൽ ചിത്രീകരിക്കുന്നതിനിടെ താഴെ കൂടെ വാഹനം കടന്ന് പോയതിന് ശേഷമാണ് യുവാവ് ചാടി താഴെ എത്തിയത്.

നടുറോട്ടിൽ ശരീരം അടിച്ച് വീണതിനാൽ ഗുരുതരമായി പരിക്കേറ്റു. യുവാവിന്‍റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെങ്കിലും സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അയാൾ ആഗ്രഹിച്ചത് പോലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവാവ് ഒരു ഫ്ലൈ ഓവറിന്‍റെ മുകളിൽ നിന്നും താഴേക്ക് ചാടാനായി ഒരുങ്ങി നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

സംഭവത്തിന് ദൃക്സാക്ഷികളായവർ ചാടരുതെന്ന് ഉറക്കെ പറയുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ ആ സമയം താഴെ റോഡിലൂടെ വന്നിരുന്ന ഒരു ലോറിയുടെ മുകളിലേക്ക് ഇയാൾ ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വേദന കൊണ്ട് പുളയുന്ന ഇയാൾ ഉറക്ക നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.

> @Ldphobiawatch എന്ന് എക്സ് അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "ഇനി ഈ മാന്യൻ ജീവിതത്തിൽ ഒരു റീൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യില്ല."

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311074/a-young-man-who-jumped-from-a-flyover-for-a-viral-reel-and-fell-on-the-road-was-seriously-injured)