---
title: "അവസാന ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിലിറങ്ങിയ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  "
english_title: "Two students went missing after being swept away by a current in Achankovilat, Kallarakkadava."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311050/two-students-went-missing-after-being-swept-away-by-a-current-in-achankovilat-kallarakkadava"
published_at: "2025-08-26T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad80c56ffc0_drowed.jpg"
keywords: []
---

# അവസാന ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിലിറങ്ങിയ രണ്ട് വിദ്യാർഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  

> **Lead Summary:**  കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.

## Article Content

 കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്‌സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.

ഓണപ്പരീക്ഷയുടെ അവസാനദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം.നല്ല അടി ഒഴുക്കുള്ള പ്രദേശത്താണ് കുട്ടികളെ കാണായായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311050/two-students-went-missing-after-being-swept-away-by-a-current-in-achankovilat-kallarakkadava)