---
title: "അമ്പമ്പോ ഇതെന്ത് കേറ്റമാ ....; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് "
english_title: "Gold prices rose in the state today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310971/gold-prices-rose-in-the-state-today"
published_at: "2025-08-26T11:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad49566a9d5_gold.jpg"
keywords: []
---

# അമ്പമ്പോ ഇതെന്ത് കേറ്റമാ ....; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് 

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 80 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,000 രൂപ നൽകേണ്ടി വരും.

## Article Content

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 80 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,000 രൂപ നൽകേണ്ടി വരും.

കേരളത്തിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9355 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7680 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5980 ആണ്. വെള്ളിയുടെ വിലയും കുതിച്ചു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.

ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തു നിന്ന നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ഡോളർ വില ഇടിഞ്ഞിരുന്നു. ഇത് സ്വർണവിലയെ ഉയർത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310971/gold-prices-rose-in-the-state-today)