---
title: "തൃശൂർ പൂരം കലക്കൽ; ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി"
english_title: "DGP says strict action against M. R. Ajith Kumar in the matter related to Thrissur Pooram riots may be avoided"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310931/dgp-says-strict-action-against-m-r-ajith-kumar-in-the-matter-related-to-thrissur-pooram-riots-may-be-avoided"
published_at: "2025-08-26T07:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad18be36751_jith.jpg"
keywords: []
---

# തൃശൂർ പൂരം കലക്കൽ; ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി

> **Lead Summary:** തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നും ഡി ജി പി പറഞ്ഞു. മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്തിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ്. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും. സർക്കാരിന് പുതിയ ശുപാർശ കൈമാറി.

## Article Content

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നും ഡി ജി പി പറഞ്ഞു. മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്തിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ്. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും. സർക്കാരിന് പുതിയ ശുപാർശ കൈമാറി.

പി.വിജയനെതിരായ വ്യാജമൊഴിയിൽ നടപടി വേണമെന്ന മുൻ ഡിജിപിയുടെ റിപ്പോർട്ടും മടക്കിയിരുന്നു. ഈ റിപ്പോർട്ടിൽ പുതിയ ഡിജിപി നിലപാട് അറിയിച്ചില്ല. റിപ്പോർട്ടുകൾ സർക്കാർ മടക്കിയത് ഒന്നരമാസം മുമ്പ് പൂരത്തിൽ മറുപടിനൽകിയത് രണ്ട് ആഴ്ച മുമ്പാണ്.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വസ്തുതകൾ വേണ്ടവിധം പരിഗണിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് പ്രധാന വാദം. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാകും ഹർജിയിൽ പ്രാഥമിക വാദം കേൾക്കുക.

ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അജിത് കുമാറിന്റെ വാദം. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310931/dgp-says-strict-action-against-m-r-ajith-kumar-in-the-matter-related-to-thrissur-pooram-riots-may-be-avoided)