---
title: "'നീതി കിട്ടിയില്ല'; തൃശൂരിൽ കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി, മൃതദേഹം റോഡിൽ വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ "
english_title: "young man committed suicide by leaving a suicide note in Thrissur locals protest by leaving his body on the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310898/young-man-committed-suicide-by-leaving-a-suicide-note-in-thrissur-locals-protest-by-leaving-his-body-on-the-road"
published_at: "2025-08-25T21:32:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68ac8975e34a2_death.jpg"
keywords: []
---

# 'നീതി കിട്ടിയില്ല'; തൃശൂരിൽ കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി, മൃതദേഹം റോഡിൽ വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ 

> **Lead Summary:** തൃശൂരിൽ യുവാവ് കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തു. അഞ്ഞൂർ സ്വദേശിയായ മനീഷ് ആണ് മരിച്ചത്. പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കുറിപ്പെഴുതി വെച്ചാണ് മനീഷ് ജീവനൊടുക്കിയത്. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടുകാർ മൃതദേഹം റോഡിൽ വെച്ച് പ്രതിഷേധിച്ചു.

## Article Content

തൃശൂരിൽ യുവാവ് കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തു. അഞ്ഞൂർ സ്വദേശിയായ മനീഷ് ആണ് മരിച്ചത്. പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കുറിപ്പെഴുതി വെച്ചാണ് മനീഷ് ജീവനൊടുക്കിയത്. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടുകാർ മൃതദേഹം റോഡിൽ വെച്ച് പ്രതിഷേധിച്ചു.

സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും നീതി കിട്ടിയില്ലെന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. ബന്ധുവിന് വേണ്ടി എടുത്തു നൽകിയ പണത്തിന് വേണ്ടി മനീഷിനെ പൂട്ടിയിടുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അഞ്ഞൂർ കുന്നിനടുത്തെ ക്വാറിയിൽ ആണ് മൃതദേഹം കണ്ടത്.

അതേസമയം, ആലപ്പുഴയിൽ എൽപി സ്കൂൾ പ്രിൻസിപ്പൽ താമസ സ്ഥലത്ത് മരിച്ച നിലയില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അത്തിക്കാട്ട് വാസുദേവൻ്റെ മകൻ വി. സന്തോഷിനെ (53) ആണ് മരിച്ചത്. ടൗണ്‍ എല്‍പി സ്കൂളിന് കിഴക്കുള്ള വാടക കെട്ടിടത്തിനുള്ളിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാകുളം ഗവ. യു പി സ്കൂളിലെ പ്രഥമാധ്യാപകനും കെഎസ്ടിഎ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമാണ് മരിച്ച സന്തോഷ്.

തിങ്കളാഴ്ച സന്തോഷ് സ്കൂളില്‍ എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ സഹഅധ്യാപകര്‍ വൈകിട്ട് മൂന്ന് മണിയോടെ സന്തോഷിന്‍റെ താമസസ്ഥലത്ത് എത്തി. മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനല്‍ തുറന്നു നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്. ഉടന്‍തന്നെ വാതില്‍പൊളിച്ചു അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചേര്‍ത്തല പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചേര്‍ത്തല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: രാജമ്മ. ഭാര്യ: ലിജിമോൾ (ചേർത്തല ഗവൺമെൻ്റ് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: മഹാദേവൻ, പ്രിയനന്ദൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310898/young-man-committed-suicide-by-leaving-a-suicide-note-in-thrissur-locals-protest-by-leaving-his-body-on-the-road)