---
title: "സുഖ നിദ്ര, ശുഭ നിദ്ര; രാത്രിയിൽ നല്ല ഉറക്കത്തിനായി കഴിക്കു ഈ ഭക്ഷണങ്ങൾ"
english_title: "Foods to eat for a good night's sleep"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310862/foods-to-eat-for-a-good-nights-sleep"
published_at: "2025-08-25T19:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac69588253f_sleep.jpg"
keywords: []
---

# സുഖ നിദ്ര, ശുഭ നിദ്ര; രാത്രിയിൽ നല്ല ഉറക്കത്തിനായി കഴിക്കു ഈ ഭക്ഷണങ്ങൾ

> **Lead Summary:** **[**രാത്രിയിൽ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒന്ന് കഴിച്ച് നോക്കൂ.

## Article Content

**[**രാത്രിയിൽ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒന്ന് കഴിച്ച് നോക്കൂ.

**ഈന്തപ്പഴം**

മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

**മത്തങ്ങാ വിത്തുകള്‍**

മഗ്നീഷ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

**ബദാം**

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും.

**കിവി**

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും

**ഫാറ്റി ഫിഷ്**

ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

**വാഴപ്പഴം**

മഗ്നീഷ്യം അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

**മധുരക്കിഴങ്ങ്**

മഗ്നീഷ്യം അടങ്ങിയ മധുരക്കിഴങ്ങും ഉറക്കം ലഭിക്കാന്‍ സഹായിക്കും.

**ഓട്സ്**

ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്‌. ഓട്സ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310862/foods-to-eat-for-a-good-nights-sleep)