---
title: "അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരി കടത്ത്; ചന്തവിളയിൽ പതിനാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Two youths arrested with fourteen grams of MDMA in Chanthavila"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310856/two-youths-arrested-with-fourteen-grams-of-mdma-in-chanthavila"
published_at: "2025-08-25T18:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac5cbbbb7d4_tvm.jpg"
keywords: []
---

# അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരി കടത്ത്; ചന്തവിളയിൽ പതിനാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **കഴക്കൂട്ടം ചന്തവിളയിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. നെയ്യാർ ഡാം വാഴിച്ചൽ സ്വദേശിയായ ദീപക് കള്ളിക്കാട് സ്വദേശിയായ അച്ചു എന്നിവരെയാണ് പോത്തൻകോട് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. 14 ​ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു.

## Article Content

**തിരുവനന്തപുരം: **കഴക്കൂട്ടം ചന്തവിളയിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. നെയ്യാർ ഡാം വാഴിച്ചൽ സ്വദേശിയായ ദീപക് കള്ളിക്കാട് സ്വദേശിയായ അച്ചു എന്നിവരെയാണ് പോത്തൻകോട് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. 14 ​ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു.

ബെം​ഗളൂരുവിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് പ്രതികൾ എംഡിഎംഎ കഴക്കൂട്ടത്ത് എത്തിച്ചതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനിൽ പോലീസിനെ കണ്ട പ്രതികൾ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പോലീസ് സംഘം മേലെചന്തവിളയിൽവെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

ഡാൻസാഫ് എസ്ഐമാരായ സഫീർ, ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത പ്രതികളെ പോത്തൻകോട് പോലീസിന് കൈമാറി. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310856/two-youths-arrested-with-fourteen-grams-of-mdma-in-chanthavila)