---
title: "ആദ്യമായി ലോൺ എടുക്കുന്നവർക്ക് സന്തോഷ വാർത്ത; സിബിൽ സ്കോർ നിർബന്ധമില്ല, നയം വ്യക്തമാക്കി കേന്ദ്രം"
english_title: "Finance Ministry says no minimum CIBIL score required for first-time bank loans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310851/finance-ministry-says-no-minimum-cibil-score-required-for-first-time-bank-loans"
published_at: "2025-08-25T17:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac5449bfd8f_cibil.jpg"
keywords: []
---

# ആദ്യമായി ലോൺ എടുക്കുന്നവർക്ക് സന്തോഷ വാർത്ത; സിബിൽ സ്കോർ നിർബന്ധമില്ല, നയം വ്യക്തമാക്കി കേന്ദ്രം

> **Lead Summary:** **[ **വായ്പ എടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മുൻപിലുള്ള വലിയ ഒരു കടമ്പയാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. ഇതുവരെ മികച്ച ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ ബാങ്കിൽ നിന്നും വായ്പ നിഷേധിക്കപ്പെടുമായിരുന്നു. എന്നാൽ ബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുക്കുന്നവർക്ക് മിനിമം സിബിൽ സ്കോർ ആവശ്യമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞാഴ്ച ലോക്സഭയിൽ നടന്ന മൺസൂൺ സെഷനിൽ സംസാരികുന്നതിനിടെ സഹമന്ത്രി പങ്കജ് ചൗധരി കേന്ദ്ര സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി ലോണിന് അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ കുറവോ പൂജ്യമോ ആണെങ്കിൽ ബാങ്കുകൾക്ക് വായ്പാ അപേക്ഷകൾ നിരസിക്കാൻ കഴിയില്ലെന്ന് പങ്കജ് ചൗധരി പറഞ്ഞു.

## Article Content

**[ **വായ്പ എടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മുൻപിലുള്ള വലിയ ഒരു കടമ്പയാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. ഇതുവരെ മികച്ച ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ ബാങ്കിൽ നിന്നും വായ്പ നിഷേധിക്കപ്പെടുമായിരുന്നു. എന്നാൽ ബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുക്കുന്നവർക്ക് മിനിമം സിബിൽ സ്കോർ ആവശ്യമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞാഴ്ച ലോക്സഭയിൽ നടന്ന മൺസൂൺ സെഷനിൽ സംസാരികുന്നതിനിടെ സഹമന്ത്രി പങ്കജ് ചൗധരി കേന്ദ്ര സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി ലോണിന് അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ കുറവോ പൂജ്യമോ ആണെങ്കിൽ ബാങ്കുകൾക്ക് വായ്പാ അപേക്ഷകൾ നിരസിക്കാൻ കഴിയില്ലെന്ന് പങ്കജ് ചൗധരി പറഞ്ഞു.

**എന്താണ് സിബിൽ സ്കോർ**

ലോൺ കിട്ടാനുള്ള ഒരു പ്രധാന മാനദണ്ഡമാണ് ക്രെഡിറ്റ് സ്കോർ. ഒരു ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങൾ ഒരു ബാങ്കിനെയോ സാമ്പത്തിക സ്ഥാപനത്തെയോ സമീപിക്കുകയാണെങ്കിൽ അവർ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയോ ലോൺ അംഗീകരിക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചെയ്യുകയോ ചെയ്യും. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ റെക്കോർഡ് ഈ ക്രെഡിറ്റ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു.

300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോർ അക്കങ്ങൾ ഉണ്ടാകുക. ഇത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയെ കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആകട്ടെ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകൾ കുറയ്ക്കും. ക്രെഡിറ്റ് സ്കോർ 700 ഉം അതിനുമുകളിലും നല്ലതായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളുടെ ആരോഗ്യകരമായ അക്കൗണ്ട് മാനേജ്മെന്റിലൂടെ സ്കോർ ക്രമേണ വർദ്ധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310851/finance-ministry-says-no-minimum-cibil-score-required-for-first-time-bank-loans)