---
title: "'തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല യുഡിഎഫ്, കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം' - പി കെ കുഞ്ഞാലിക്കുട്ടി"
english_title: "PKKunhalikutty says Congress will take an appropriate decision on the issue of Rahul Mangkootatil after consultation."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310774/pkkunhalikutty-says-congress-will-take-an-appropriate-decision-on-the-issue-of-rahul-mangkootatil-after-consultation"
published_at: "2025-08-25T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac139a5d83a_rahul.jpg"
keywords: []
---

# 'തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല യുഡിഎഫ്, കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം' - പി കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസ് കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം. ശേഷം കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം നേതൃത്വം സ്വീകരിക്കും.

## Article Content

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസ് കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം. ശേഷം കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം നേതൃത്വം സ്വീകരിക്കും.

ഇതുവരെയുള്ള നടപടികളിൽ ലീഗിന് തൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയം കെ സി വേണുഗോപാലുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും താനും സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ലീഗിന്റെ സംതൃപ്തിയോ അഭിപ്രായമോ തേടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഭയക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല യുഡിഎഫ്. ഇത്തരമൊരു വിഷയത്തിൽ മറ്റേതെങ്കിലും പാർട്ടി ഇത്രയും വേഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310774/pkkunhalikutty-says-congress-will-take-an-appropriate-decision-on-the-issue-of-rahul-mangkootatil-after-consultation)