---
title: "ഏങ്ങനെ തോന്നി ആ കുഞ്ഞിനോട് ....; ഒരുവയസ്സുകാരിയെ പീഡിപ്പിച്ച അയൽവാസിയായ യുവാവ് അറസ്റ്റിൽ "
english_title: "A young man, a neighbor, has been arrested for raping a one-year-old girl."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310708/a-young-man-a-neighbor-has-been-arrested-for-raping-a-one-year-old-girl"
published_at: "2025-08-25T06:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abb41278b14_rape.jpg"
keywords: []
---

# ഏങ്ങനെ തോന്നി ആ കുഞ്ഞിനോട് ....; ഒരുവയസ്സുകാരിയെ പീഡിപ്പിച്ച അയൽവാസിയായ യുവാവ് അറസ്റ്റിൽ 

> **Lead Summary:** ഒരുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. ഡൽഹിയിലെ ബിജ്വാസൻ എന്ന സ്ഥലത്താണ് സംഭവം.

## Article Content

ഒരുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. ഡൽഹിയിലെ ബിജ്വാസൻ എന്ന സ്ഥലത്താണ് സംഭവം.

വീടിനടുത്ത് വാടകയ്ക്കു താമസിക്കുന്ന യുവാവ് കുട്ടിയെ എടുത്തുകൊണ്ടു അയാളുടെ മുറിയിലേക്ക് പോയതായി കുട്ടിയുടെ അമ്മ പറഞ്ഞു. കുറച്ചുസമയത്തിനകം കുട്ടിയുടെ കരച്ചിൽ കേട്ട് മുറിയിലേക്ക് ചെന്നെങ്കിലും മുറി പൂട്ടിയ നിലയിൽ ആയിരുന്നു. ബലം പ്രയോഗിച്ചു മുറി തുറന്നപ്പോൾ കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ നഗ്നയായി കണ്ടെത്തുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310708/a-young-man-a-neighbor-has-been-arrested-for-raping-a-one-year-old-girl)