---
title: "കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 75 grams of MDMA in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310673/youth-arrested-with-75-grams-of-mdma-in-kollam"
published_at: "2025-08-24T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab2ab538dbd_arrestt.jpg"
keywords: []
---

# കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ ആണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായത്. നഗരത്തിൽ വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് വെസ്റ്റ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

## Article Content

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ ആണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായത്. നഗരത്തിൽ വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് വെസ്റ്റ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

അതേസമയം, ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്( 30 ) ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വിനീത് തോമസ്( 30 ) നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്.

ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആര്‍ , രതീഷ് ആര്‍ , എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310673/youth-arrested-with-75-grams-of-mdma-in-kollam)