---
title: "റോഡരികില്‍ നിർത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ചു, പിന്നാലെ മിനി ലോറി കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് അത്ഭുത രക്ഷ "
english_title: "Accident in Thiruvananthapuram after Taurus lorry hits mini lorry parked on roadside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310668/accident-in-thiruvananthapuram-after-taurus-lorry-hits-mini-lorry-parked-on-roadside"
published_at: "2025-08-24T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab256a16d45_accident.jpg"
keywords: []
---

# റോഡരികില്‍ നിർത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ചു, പിന്നാലെ മിനി ലോറി കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവർക്ക് അത്ഭുത രക്ഷ 

> **Lead Summary:** വെള്ളറടയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. അപകടത്തില്‍ മിനി ലോറിയുടെ ഡ്രൈവര്‍ പാങ്ങോട് സ്വദേശി ഷെഫീഖ് ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ പനച്ചമൂട് മാർക്കറ്റ് ജങ്ഷനിലായിരുന്നു അപകടം.

## Article Content

വെള്ളറടയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയില്‍ ടോറസ് ലോറി ഇടിച്ച് അപകടം. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. അപകടത്തില്‍ മിനി ലോറിയുടെ ഡ്രൈവര്‍ പാങ്ങോട് സ്വദേശി ഷെഫീഖ് ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ പനച്ചമൂട് മാർക്കറ്റ് ജങ്ഷനിലായിരുന്നു അപകടം.

പലവ്യഞ്ജന സാധനങ്ങളുമായെത്തിയ മിനിലോറി റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് നിർമാണ സാമഗ്രികകളുമായെത്തിയ ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട മിനിലോറി തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. കട തകർന്നെങ്കിലും വാഹനത്തിൽ കിടന്നുറങ്ങിയ ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് കുറ്റ്യാടി നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310668/accident-in-thiruvananthapuram-after-taurus-lorry-hits-mini-lorry-parked-on-roadside)