---
title: "തെരുവ് നായകൾക്ക് ഭക്ഷണം നൽകി; യുവതിക്ക് നേരെ ക്രൂരമർദ്ദനം; പ്രതി പിടിയിൽ"
english_title: "Woman brutally beaten for feeding stray dog ​​in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310666/woman-brutally-beaten-for-feeding-stray-dog-in-uttar-pradesh"
published_at: "2025-08-24T19:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab20fe217cd_dogs.jpg"
keywords: []
---

# തെരുവ് നായകൾക്ക് ഭക്ഷണം നൽകി; യുവതിക്ക് നേരെ ക്രൂരമർദ്ദനം; പ്രതി പിടിയിൽ

> **Lead Summary:** **ലഖ്‌നൗ:([www.truevisionnews.com**] ഉത്തര്‍പ്രദേശില്‍ തെരുവുനായയ്ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ യുവതി നേരിട്ടത് ക്രൂരമര്‍ദനം. യശിക ശുക്ലയെന്ന യുവതിയാണ് മര്‍ദനത്തിനിരയായത് . ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിയെ മര്‍ദിച്ച കമല്‍ ഖന്നയെന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു .

## Article Content

**ലഖ്‌നൗ:([www.truevisionnews.com**] ഉത്തര്‍പ്രദേശില്‍ തെരുവുനായയ്ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ യുവതി നേരിട്ടത് ക്രൂരമര്‍ദനം. യശിക ശുക്ലയെന്ന യുവതിയാണ് മര്‍ദനത്തിനിരയായത് . ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിയെ മര്‍ദിച്ച കമല്‍ ഖന്നയെന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു .

വെള്ളിയാഴ്ച്ച രാത്രിയോടെ എന്‍.എസി.ആര്‍ മേഖലയ്ക്കടുത്താണ് ആക്രമണമുണ്ടായത്. യുവതി നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി യുവതിയെ മര്‍ദിക്കുകയായിരുന്നു. വീഡിയോ എടുത്തോളാന്‍ ആക്രമി തന്നെ പറയുന്നതും വീഡിയോയിലുണ്ട് . 

വിജയനഗര്‍ സ്വദേശിയായ വിജയ് ഖന്നയെയാണ് കസ്റ്റഡിയിലെടുത്തത് . എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു . തെരുവുനായ വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥനായ മൃഗസ്‌നേഹിയായ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതിക്കാരൻ എന്ന വ്യാജേനയെത്തിയ രാജേഷ് ഖിംജി മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310666/woman-brutally-beaten-for-feeding-stray-dog-in-uttar-pradesh)