---
title: "അധിക കാലം ആയുസില്ല ഇനി; ഒൻപത് സോഡാ ഫ്ലേവറുകൾ നിർത്തലാക്കാനൊരുങ്ങി പെപ്സി"
english_title: "Pepsi to discontinue nine soda flavors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310661/pepsi-to-discontinue-nine-soda-flavors"
published_at: "2025-08-24T19:19:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab194bd5878_pepsi.jpg"
keywords: []
---

# അധിക കാലം ആയുസില്ല ഇനി; ഒൻപത് സോഡാ ഫ്ലേവറുകൾ നിർത്തലാക്കാനൊരുങ്ങി പെപ്സി

> **Lead Summary:** **വാഷിങ്ടൺ : [( www.truevisionnews.com**)] ഒൻപത് സോഡാ ഫ്ലേവറുകൾ വിപണിയിൽ നിന്നും നിർത്താനൊരുങ്ങി പെപ്സി. വിപണിയിൽ നിന്നും എത്രയുംപെട്ടന്ന് തന്നെ ഒൻപത് സോഡാ ഫ്ലേവറുകൾ നിർത്തലാക്കുമെന്ന് പെപ്സികോ സിഇഒ റാമോൺ ലൂയിസ് ലാർഗ്വാർട്ട പറഞ്ഞു .

## Article Content

**വാഷിങ്ടൺ : [( www.truevisionnews.com**)] ഒൻപത് സോഡാ ഫ്ലേവറുകൾ വിപണിയിൽ നിന്നും നിർത്താനൊരുങ്ങി പെപ്സി. വിപണിയിൽ നിന്നും എത്രയുംപെട്ടന്ന് തന്നെ ഒൻപത് സോഡാ ഫ്ലേവറുകൾ നിർത്തലാക്കുമെന്ന് പെപ്സികോ സിഇഒ റാമോൺ ലൂയിസ് ലാർഗ്വാർട്ട പറഞ്ഞു .

'ലിമിറ്റട് ടൈം ലെഫ്റ്റ്' എന്ന ടാ​ഗിലാണ് പെപ്സിയുടെ വെബ്സൈറ്റിൽ ചില പാനീയങ്ങൾ കാണാൻ സാധിക്കുന്നത്. ഈ പാനീയങ്ങളുടെ ഉത്പാദനം കമ്പനി നിർത്തിയെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ലൂയിസ് ലാർഗ്വാർട്ട പറഞ്ഞു. പാനീയങ്ങളുടെ സപ്ലൈ തീരുന്നതുവരെ വിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 12 സ്പാർക്ലിംഗ് വാട്ടർ, ഗേറ്ററേഡ്, എനർജി ഡ്രിങ്ക് ഫ്ലേവറുകളും പെപ്സി നിർത്തലാക്കാനൊരുങ്ങതായാണ് റിപ്പോർട്ട് .

( കാർബണേറ്റ് ചെയ്ത ഒരു സോഫ്റ്റ് ഡ്രിങ്കാണ് പെപ്സി. PepsiCo ആണ് ഇത് നിർമിച്ച് വിതരണം ചെയ്യുന്നത്. 1893-ൽ നിർമ്മിക്കുകയും ബ്രാഡ്സ് ഡ്രിങ്ക് എന്ന പേരിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഈ പാനീയം 1898 ഓഗസ്റ്റ് 28-ന് പെപ്സി-കോള എന്നും 1961-ൽ പെപ്സി എന്നും പുനർ നാമകരണം ചെയ്യപ്പെട്ടു ) . 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310661/pepsi-to-discontinue-nine-soda-flavors)