---
title: "ആശങ്ക ഉയരുന്നു; കോഴിക്കോട് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം"
english_title: "One more person confirmed with amoebic encephalitis in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310654/one-more-person-confirmed-with-amoebic-encephalitis-in-kozhikode"
published_at: "2025-08-24T17:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab0123e2f1e_ameebik.jpg"
keywords: []
---

# ആശങ്ക ഉയരുന്നു; കോഴിക്കോട് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴയുന്നവരുടെ എണ്ണം എട്ട് ആയി. ഏറ്റവും ഒടുവിലായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴയുന്നവരുടെ എണ്ണം എട്ട് ആയി. ഏറ്റവും ഒടുവിലായി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഉറവിടം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

**അമീബിക് മസ്തിഷ്ക ജ്വരം, രോഗകാരണം**

ശുദ്ധമല്ലാത്ത നദികൾ, കുളങ്ങൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, അല്ലെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയിൽ നിന്നുള്ള അമീബകൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. സാധാരണയായി, മൂക്കിലൂടെയുള്ള അണുബാധ മസ്തിഷ്കത്തിൽ എത്തുകയും അവിടെ ഗുരുതരമായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

**ലക്ഷണങ്ങൾ**

രോഗം ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇവ സാധാരണ മെനിഞ്ചൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതാണ്:

കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് വേദനയും വഴക്കമില്ലായ്മയും, പ്രകാശത്തോടുള്ള ബുദ്ധിമുട്ട് (Photophobia), സംസാരശേഷിയിലെ ബുദ്ധിമുട്ടുകൾ, ക്രമരഹിതമായ ചിന്തകളും പെരുമാറ്റവും, ചിലപ്പോൾ അപസ്മാരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310654/one-more-person-confirmed-with-amoebic-encephalitis-in-kozhikode)