---
title: "ഇന്ന് രാത്രി മുട്ട ഫ്രൈഡ് റൈസ് തയാറാക്കിയാലോ ? രുചികരമായ മുട്ട ഫ്രൈഡ് റൈസ് ഈസി റെസിപ്പി"
english_title: "Delicious Egg Fried Rice Easy Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310643/delicious-egg-fried-rice-easy-recipe"
published_at: "2025-08-24T16:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaf0d5613fe_FGHDTGH.jpg"
keywords: []
---

# ഇന്ന് രാത്രി മുട്ട ഫ്രൈഡ് റൈസ് തയാറാക്കിയാലോ ? രുചികരമായ മുട്ട ഫ്രൈഡ് റൈസ് ഈസി റെസിപ്പി

> **Lead Summary:** **[**പെട്ടന്ന് തയ്യാറാക്കാവുന്നതും വളരെ രുചികരവുമായ ഒരു വിഭവമാണ് മുട്ട ഫ്രൈഡ് റൈസ്. ബാക്കിയായ ചോറ് ഉപയോഗിച്ച് പോലും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ വിഭവം തിരക്കിട്ട ദിവസങ്ങളിൽ ഒരു മികച്ച അത്താഴമോ ഉച്ചഭക്ഷണമോ ആകാം . കുട്ടികൾക്ക് പെട്ടന്ന് തയാറാക്കി കൊടുക്കാവുന്ന ഒരു വിഭവം കൂടിയാണ് മുട്ട ഫ്രൈഡ് റൈസ്

## Article Content

**[**പെട്ടന്ന് തയ്യാറാക്കാവുന്നതും വളരെ രുചികരവുമായ ഒരു വിഭവമാണ് മുട്ട ഫ്രൈഡ് റൈസ്. ബാക്കിയായ ചോറ് ഉപയോഗിച്ച് പോലും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ വിഭവം തിരക്കിട്ട ദിവസങ്ങളിൽ ഒരു മികച്ച അത്താഴമോ ഉച്ചഭക്ഷണമോ ആകാം . കുട്ടികൾക്ക് പെട്ടന്ന് തയാറാക്കി കൊടുക്കാവുന്ന ഒരു വിഭവം കൂടിയാണ് മുട്ട ഫ്രൈഡ് റൈസ്

**ആവിശ്യമായ സാധനങ്ങൾ :**

*ബസ്മതി റൈസ് - 1 കപ്പ്*

*വെള്ളം - ആവശ്യത്തിന് *

*ഉപ്പ് - ഒന്നര ടീസ്പൂൺ*

*എണ്ണ - 1 ടേബിൾസ്പൂൺ*

*മുട്ട - 3 എണ്ണം*

*ചതച്ച കുരുമുളക് - 1/4 ടീസ്പൂൺ*

*വെളുത്തുള്ളി (അരിഞ്ഞത്) - 2 ടീസ്പൂൺ*

*സ്പ്രിംഗ് ഒനിയൻ (വെള്ള ഭാഗം അരിഞ്ഞത്) - 1/4 കപ്പ്*

*കാരറ്റ് (അരിഞ്ഞത്) - 1/4 കപ്പ്*

*ബീൻസ് (അരിഞ്ഞത്) - 1/4 കപ്പ്*

*കാപ്സിക്കം (അരിഞ്ഞത്) - 2 ടേബിൾസ്പൂൺ*

*കാബേജ് (അരിഞ്ഞത്) - 1/4 കപ്പ്*

*സോയ സോസ് - 2 ടീസ്പൂൺ*

*ചില്ലി-ഗാർലിക് സോസ് അല്ലെങ്കിൽ ചില്ലി സോസ് - 2 ടീസ്പൂൺ*

*പഞ്ചസാര - 1/2 ടീസ്പൂൺ*

*സ്പ്രിംഗ് ഒനിയൻ (പച്ച ഭാഗം അരിഞ്ഞത്) - 1/4 കപ്പ്*

**തയ്യാറാക്കുന്ന വിധം:**

ഒരു കപ്പ് ബസ്മതി അരി കഴുകി വൃത്തിയാക്കി, 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനുശേഷം, തിളച്ച വെള്ളത്തിൽ ഉപ്പും എണ്ണയും ചേർത്ത് അരി വേവിച്ചെടുക്കുക. അരി 75-80% വേവാകുമ്പോൾ വെള്ളം ഊറ്റിക്കളയുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി, മുട്ടയും ഉപ്പും കുരുമുളകും ചേർത്ത് ചിക്കി പൊരിച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക.

അതേ പാത്രത്തിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, സ്പ്രിംഗ് ഒനിയൻ, കാരറ്റ്, ബീൻസ്, കാപ്സിക്കം, കാബേജ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മുട്ട, സോയ സോസ്, ചില്ലി-ഗാർലിക് സോസ്, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം വേവിച്ചുവച്ച ചോറ്, കുരുമുളകുപൊടി, സ്പ്രിംഗ് ഒനിയന്റെ പച്ച ഭാഗം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടോടുകൂടി വിളമ്പുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310643/delicious-egg-fried-rice-easy-recipe)