---
title: "'കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു....'; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ"
english_title: "Rahul Gandhi's picture along with a note suggesting his resignation was seen at a rally in Mangkoottathil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310635/rahul-gandhis-picture-along-with-a-note-suggesting-his-resignation-was-seen-at-a-rally-in-mangkoottathil"
published_at: "2025-08-24T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aae798c6e67_fb.jpg"
keywords: []
---

# 'കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു....'; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

> **Lead Summary:** **പത്തനംതിട്ട: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജി സൂചന നല്‍കുന്ന കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിൽ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് രാജി സൂചനകള്‍ നല്‍കിയുള്ള പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി റിയാക്ഷനുകളും കമന്‍റുകളും ലഭിച്ച പോസ്റ്റിന് താഴെ രാജി ആവശ്യം ഉള്‍പ്പെടെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

## Article Content

**പത്തനംതിട്ട: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജി സൂചന നല്‍കുന്ന കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിൽ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് രാജി സൂചനകള്‍ നല്‍കിയുള്ള പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി റിയാക്ഷനുകളും കമന്‍റുകളും ലഭിച്ച പോസ്റ്റിന് താഴെ രാജി ആവശ്യം ഉള്‍പ്പെടെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

**പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി. കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു. കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികള്‍ക്കും അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്. രാഹുല്‍ ഗാന്ധി എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റ്. വിവാദങ്ങൾക്കിടെ ആദ്യമായാണ് രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുന്നത്. **ഉയര്‍ന്ന് വന്ന ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് രാഹുലിന്‍റെ പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310635/rahul-gandhis-picture-along-with-a-note-suggesting-his-resignation-was-seen-at-a-rally-in-mangkoottathil)