---
title: "'രാഹുൽ മാങ്കൂട്ടത്തിൽ കേൾപ്പിച്ചത് പഴയ ശബ്ദ സന്ദേശം, താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ല' - ട്രാൻസ് വുമൺ അവന്തിക"
english_title: "Trans woman Avantika says that what Rahul showed to the media at Mangkoota was an old voice message."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310632/trans-woman-avantika-says-that-what-rahul-showed-to-the-media-at-mangkoota-was-an-old-voice-message"
published_at: "2025-08-24T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aae44b029b2_rahul.jpg"
keywords: []
---

# 'രാഹുൽ മാങ്കൂട്ടത്തിൽ കേൾപ്പിച്ചത് പഴയ ശബ്ദ സന്ദേശം, താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ല' - ട്രാൻസ് വുമൺ അവന്തിക

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തിക. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആ​ഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.

## Article Content

രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തിക. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആ​ഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.

ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ആരോപണങ്ങളിൽ രാഹുലിന്റെ ഭാ​ഗത്ത് തെറ്റില്ലെങ്കിൽ നീതി പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് അന്ന് അവന്തിക പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. പഴയ ശബ്ദ സന്ദേശം ഇപ്പോൾ കൊണ്ടുവന്ന് ഒരു വാദം നടത്തേണ്ട ആവശ്യമില്ലെന്ന് അവന്തിക പറഞ്ഞു.

ഗൂഢാലോചനയുടെ ഭാ​ഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്തുകൊണ്ടാണ് ടെല​ഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറയാത്തതെന്നും താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അവന്തിക പറയുന്നത്. ആ​ഗസ്റ്റ് ഒന്നിന് മുൻപും നിരന്തരമായി രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകൾ എന്താണ് രാഹുൽ പരസ്യമാക്കാത്തത്? വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത്. ഒരിക്കൽ മെസേജുകൾ കണ്ടാൽ പിന്നീട് അത് കാണാൻ കഴിയില്ല. രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശങ്ങൾ നിരത്തുന്നത് ഈ ധൈര്യത്തിന്റെ പുറത്താണെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310632/trans-woman-avantika-says-that-what-rahul-showed-to-the-media-at-mangkoota-was-an-old-voice-message)