---
title: "തലയ്ക്ക് വെളിവില്ലേ ....? കാമുകിയെ വിവാഹം കഴിപ്പിച്ചു നൽകാനാവശ്യം, മൊബൈൽ ടവറിൽ കയറി യുവാവ്"
english_title: "Young man climbs mobile tower to get girlfriend married"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310628/young-man-climbs-mobile-tower-to-get-girlfriend-married"
published_at: "2025-08-24T15:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aade70dfc2d_twr.jpg"
keywords: []
---

# തലയ്ക്ക് വെളിവില്ലേ ....? കാമുകിയെ വിവാഹം കഴിപ്പിച്ചു നൽകാനാവശ്യം, മൊബൈൽ ടവറിൽ കയറി യുവാവ്

> **Lead Summary:** കാമുകിയെ വിവാഹം കഴിപ്പിച്ചു നൽകാനാവശ്യം, മൊബൈൽ ടവറിൽ കയറി യുവാവ് . ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലെ യാക്കൂബ്പുരിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് യുവാവ് മൊബൈൽ ടവറിൽ കയറി പ്രദേശവാസികളെ ഭീതിയിലാക്കിയത് .

## Article Content

കാമുകിയെ വിവാഹം കഴിപ്പിച്ചു നൽകാനാവശ്യം, മൊബൈൽ ടവറിൽ കയറി യുവാവ് . ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലെ യാക്കൂബ്പുരിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് യുവാവ് മൊബൈൽ ടവറിൽ കയറി പ്രദേശവാസികളെ ഭീതിയിലാക്കിയത് .

നാട്ടുകാരും പൊലീസുമെത്തിയതോടെ യാക്കൂബ്പുർ ഗ്രാമവാസിയായ പവൻ പാണ്ഡ്യ തന്റെ ആവശ്യമറിയിക്കുകയായിരുന്നു. തന്റെ കാമുകിയെ വിളിച്ചുകൊണ്ടുവരാനും വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്നും എന്നാൽ താഴെയിറങ്ങാമെന്നും പറഞ്ഞു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. ഗ്രാമവാസികളും പൊലീസ് അധികാരികളും നടത്തിയ ഏറെനേരത്തെ സംസാരത്തിനൊടുവിൽ ഉച്ചക്ക് ഒന്നരയോടെ താ​​​​ഴെ ഇറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310628/young-man-climbs-mobile-tower-to-get-girlfriend-married)