---
title: "ഇത്തവണ ഓണസദ്യ മിസ്സാവില്ല ....; ആകാശത്ത് ഇലയിട്ട് സദ്യ വിളമ്പാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്, നേരത്തെ ബുക്ക് ചെയ്യാം"
english_title: "Air India Express to serve sadha on board for Onam with leaves."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310594/air-india-express-to-serve-sadha-on-board-for-onam-with-leaves"
published_at: "2025-08-24T13:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aac17b81814_food.jpg"
keywords: []
---

# ഇത്തവണ ഓണസദ്യ മിസ്സാവില്ല ....; ആകാശത്ത് ഇലയിട്ട് സദ്യ വിളമ്പാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്, നേരത്തെ ബുക്ക് ചെയ്യാം

> **Lead Summary:** ഓണത്തിന് വിമാനത്തില്‍ ഇലയിട്ട് സദ്യ വിളമ്പാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഓണത്തിനോട് അനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ഓണസദ്യ കഴിക്കാം.

## Article Content

ഓണത്തിന് വിമാനത്തില്‍ ഇലയിട്ട് സദ്യ വിളമ്പാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഓണത്തിനോട് അനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ഓണസദ്യ കഴിക്കാം.

ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂറായി ഓണസദ്യ ബുക്ക് ചെയ്യാം. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്.

500 രൂപയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവരുടെ പുതിയ ബോയിങ് വിടി- ബിഎക്‌സ്എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ച തോറും 525 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310594/air-india-express-to-serve-sadha-on-board-for-onam-with-leaves)